സമകാലിക മലയാളം ഡെസ്ക്
പ്രഷര്‍ കുക്കര്‍ ഇല്ലാത്ത വീടുകള്‍ ഇന്ന് ഉണ്ടാകില്ല. പചകം വേഗത്തിലും എളുപ്പവുമാക്കാന്‍ പ്രഷര്‍ കുക്കര്‍ വളരെ ഉപകാരപ്രദമാണ്.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുന്നത് ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കാം.
അരി
സമയം ലാഭിക്കാന്‍ അരി പ്രഷര്‍ കുക്കറില്‍ വേവിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ശീലം ആരോഗ്യത്തിന് ഹാനികരമാണ്. പ്രഷര്‍ കുക്കറില്‍ അരി വേവിക്കുമ്പോള്‍ ഇതില്‍ അടങ്ങിയ അന്നജം അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു പുറപ്പെടുവിക്കുന്നു. ഇത് പൊണ്ണത്തടിക്ക് കാരണമാകും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിന്‍റെ തൊലി പൊളിക്കാനുള്ള എളുപ്പത്തിനും വേവിക്കാനുള്ള സൗകര്യത്തിനും പലരും പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അരിയില്‍ എന്ന പോലെ ഉരുളക്കിഴങ്ങിലും അന്നജം അടങ്ങിയിട്ടുണ്ട്. ഈ ശീലം ആരോഗ്യത്തിന് ഹാനികരമാകാം.
പച്ചക്കറികള്‍
പച്ചക്കറികള്‍, പ്രത്യേകിച്ച് വേവ് കുറവുള്ള ഇലക്കറികള്‍, തക്കാളി പോലുള്ളവ പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് അവയുടെ പോഷക ഗുണങ്ങള്‍ നഷ്ടമാകാന്‍ കാരണമാകും. പാന്‍ അല്ലെങ്കില്‍ കടായി പോലുള്ളവയില്‍ പച്ചക്കറികള്‍ വേവിച്ചെടുക്കുന്നതാണ് ഉചിതം.
മീന്‍
പ്രഷര്‍ കുക്കര്‍ മീന്‍ റെസിപ്പികള്‍ പരീക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ മീനിന് വേവ് കുറവായതു കൊണ്ട് തന്നെ പ്രഷര്‍ കുക്കറില്‍ മീന്‍ വേവിക്കുന്നത് അമിതമായി പാകമാകാന്‍ കാരണമാകും. മീനിന്‍റെ പോഷക ഗുണം നശിപ്പിച്ചേക്കാം.
പാസ്ത
പാസ്തയിലും അന്നജം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രഷര്‍ കുക്കറില്‍ തയ്യാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക