സമകാലിക മലയാളം ഡെസ്ക്
മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ നാലാം തലമുറ ഡിസയര്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയില്‍
മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്. ഒരു മാരുതി സുസുക്കി മോഡല്‍ ഈ നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്.
മാനുവല്‍ ഗിയര്‍ബോക്സ് മോഡലിന് ലിറ്ററിന് 24.79 കിലോമീറ്ററും എഎംടി ബോക്സിന് 25.71 കിലോമീറ്ററുമാണ് കമ്പനി മൈലേജ് അവകാശപ്പെടുന്നത്. CNG വേരിയന്റിന് 33.73 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.
സ്വിഫ്റ്റ് പോലെ തന്നെ LXI, VXI, ZXI, ZXI+ എന്നിങ്ങനെ നിരവധി വേരിയന്റുകളിലാണ് ഡിസയര്‍ വില്‍പ്പനയ്ക്ക് എത്തുക. ഓട്ടോമാറ്റിക് ട്രിമ്മുകളും ഓഫറിലുണ്ടാകും. ബേസ് മോഡലായ LXI വേരിയന്റില്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭ്യമാകില്ല. ഫാക്ടറിയില്‍ ഘടിപ്പിച്ച CNG കിറ്റിന്റെ ലഭ്യത VXI, ZXI വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ.
ഡിസയറിന്റെ കളര്‍ശ്രേണിയില്‍ ആകെ 7 കളര്‍ ഓപ്ഷനുകളുണ്ട് - Gallant Red, Nutmeg Brown, Alluring Blue, Bluish Black, Magma Grey, Arctic White, Splendid Silver. 7മുതല്‍ 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
വലിയ ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഫാക്‌സ്-വുഡന്‍ ഡാഷ്‌ബോര്‍ഡ് ട്രിമ്മും പ്രതീക്ഷിക്കുന്ന സവിശേഷതകളാണ്. അധിക ഫീച്ചറുകളില്‍ സണ്‍റൂഫും 360 ഡിഗ്രി കാമറയും ഉള്‍പ്പെട്ടേക്കാം.
80 bhp കരുത്തും 112 Nm torque ഉം ഉത്പാദിപ്പിക്കുന്ന പുതിയ 1.2-ലിറ്റര്‍, ത്രീ-സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വിപണിയിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക