എല്ലാ മാസവും പുരികം ത്രെഡ് ചെയ്യാറുണ്ടോ? നല്ലതോ ചീത്തയോ, അറിയാം

സമകാലിക മലയാളം ഡെസ്ക്

കറുത്ത നല്ല വടിവൊത്ത കട്ടിയുള്ള പുരികങ്ങൾ സ്ത്രീകളുടെ മുഖസൗന്ദര്യം ഇരട്ടിയാക്കും. പുരികത്തിന് നല്ല ആകൃതിയും ഭംഗിയും തോന്നിക്കാന്‍ എല്ലാ മാസവും ത്രെഡ് ചെയ്യുന്നവരാണ് മിക്ക സ്ത്രീകളും.

രാസവസ്തുക്കൾ ഉപയോ​ഗിക്കാത്തതിനാൽ സെൻസിറ്റീവായ ചർമമുള്ളവർക്കും ത്രെഡ്ഡിങ് മികച്ചതാണ്. കോട്ടനും നൂലും ഉപയോ​ഗിച്ചാണ് പുരികം ത്രെഡ് ചെയ്യുന്നത്.

വാക്സിങ് പോലുള്ള മറ്റ് മുടി നീക്കം ചെയ്യുന്ന രീതിയെക്കാൾ ത്രെഡ് ചെയ്യുമ്പോൾ വേദന കുറവായിരിക്കും. മാത്രമല്ല വാക്സിങ്ങിനെക്കാൾ ത്രെഡ് ചെയ്യുമ്പോൾ കൃത്യമായ നിയന്ത്രണം ലഭിക്കുന്നു. ഇത് പുരികങ്ങൾ നല്ല ആകൃതിയിലാകാൻ സഹായിക്കും.

പുരികം ത്രെഡ് ചെയ്യുന്നത് നാല് മുതൽ എട്ട് ആഴ്ച വരെ നീണ്ടു നിൽക്കുന്നു. വാക്സിങ് പോലെ ത്രെഡ് ചെയ്യുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകില്ല.

വാക്സിങ്ങിനെ അപേക്ഷിച്ച് ത്രെഡ് ചെയ്യാന്‍ വളരെ കുറച്ചു സമയം മാത്രമേ എടുക്കൂ. വെറും 15 മിനിറ്റുകൾ കൊണ്ട് മുഴുവൻ ഫേഷ്യൽ ത്രെഡ്ഡിങ് ചെയ്യാം.

വാക്സിങ്ങിനെ അപേക്ഷിച്ച് ത്രെഡ് ചെയ്യുന്നത് ചെലവു കുറവാണ്.

ത്രെഡ് ചെയ്യുന്നത് ചർമത്തെ മൃദുവാക്കാനും രക്തയോട്ടം വർധിപ്പിച്ച് കൊളാൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ചർമത്തിന് യുവത്വം നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക