സമകാലിക മലയാളം ഡെസ്ക്
വൃത്തിയാക്കും
ആവി പിടിക്കുന്നത് ചര്‍മത്തിലെ ചെറിയ സുഷിരങ്ങള്‍ തുറക്കാനും അടഞ്ഞു കൂടിയ ചെളിയും എണ്ണയും നീങ്ങാനും സഹായിക്കും. കൂടാതെ ആവി പിടിക്കുന്നത് മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് നീക്കാന്‍ ഉപകാരപ്രദമാണ്.
രക്തയോട്ടം വര്‍ധിപ്പിക്കും
ആവി പിടിക്കുന്നത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഓക്‌സിജന്റെ സഞ്ചാരം സുഖുമമാക്കുകയും ചര്‍മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കുന്നു.
മുഖക്കുരു
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ ഒഴിവാക്കാനും ഇടയ്ക്ക് മുഖത്ത് ആവി പിടിക്കുന്നത് നല്ലതാണ്.
എണ്ണമയം ഒഴിവാക്കും
തലമുടിയെയും ചര്‍മത്തെയും ലൂബ്രിക്കേറ്റ് ചെയ്യുന്നതിന് സെബാസിയസ് ഗ്രന്ഥികള്‍ സെബം ഉല്‍പാദിപ്പിക്കുന്നു. എന്നാല്‍ ചര്‍മത്തിന്റെ ഉപരിതലത്തില്‍ സെബം (എണ്ണമെഴുക്ക്) കൂടുന്നത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ആവി പിടിക്കുന്നത് അമിതമായ സെബം ഒഴിവാക്കാന്‍ സഹായിക്കും.
ഹൈഡ്രേഷന്‍
ആവി പിടിക്കുന്നത് ചര്‍മത്തെ ഹൈഡ്രേറ്റ് ചെയ്യാന്‍ സഹായിക്കും. ഇത് മുഖം മൃദുവാക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായി ആവി പിടിക്കുന്നത് ചര്‍മം വരളാനും കാരണമാകും.
സ്കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍
ആവി പിടിക്കുന്നത് ചര്‍മത്തിന്റെ പ്രവേശനക്ഷമത വര്‍ധിപ്പിക്കും. ഇത് സെറം, മോയ്സ്ചറൈസര്‍ പോലുള്ള സ്കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങളെ ചര്‍മത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കും.
കൊളാജന്‍ ഉല്‍പാദനം
ആവി പിടിക്കുന്ന സമയത്ത് രക്തയോട്ടം വര്‍ധിക്കുന്നത് കൊളാജന്‍ വര്‍ധിക്കാനും ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക