സമകാലിക മലയാളം ഡെസ്ക്
ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മുതല്‍ ചര്‍മസംരക്ഷണത്തിന് വരെ ഗുണം ചെയ്യും.
രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അഞ്ച്-ആറ് ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് വെക്കുക. രാവിലെ ആ മുന്തിരി പിഴിഞ്ഞ വെള്ളം കുടിച്ചാൽ ഒന്നല്ല ആറുണ്ട് ഗുണങ്ങള്‍.
ദഹനം മെച്ചപ്പെടും
ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ പതിവായി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ അടങ്ങിയ നാരുകള്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരി നല്ലതാണ്.
മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഇത്തരത്തില്‍ ഉണക്കമുന്തിരിക്ക് കഴിക്കുന്നത് ഫലം ചെയ്യും. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുന്നതോടെ ഇതിലെ ഫൈബർ വെള്ളത്തിൽ ഇറങ്ങുകയും ശരീരത്തിൽ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും.
പ്രതിരോധശേഷി വര്‍ധിപ്പിക്കും
ഉണക്കമുന്തിരിയിൽ അടങ്ങിയ വിറ്റാമിൻ സി, ബി കോംപ്ലെക്സ്, മറ്റ് ആന്റി ഓക്സിഡന്റുകൾ എന്നിവ പ്രതിരോധ ശേഷി വർധിപ്പിക്കും. ഇമ്മ്യൂണിറ്റി കൂടിയാൽ അണുബാധകളെ കുറയ്ക്കാനും, രോഗസാധ്യത ഇല്ലാതാക്കാനും കഴിയും.
ചര്‍മ സംരക്ഷണം
ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഉണക്കമുന്തിരി ചര്‍മത്തിലെ തകരാറുകൾ പരിഹരിക്കും. ചർമം തിളങ്ങുന്നതിനു ആവശ്യമായ വിറ്റാമിൻ എ, ഇ എന്നിവ ഇതിലുണ്ട്. ചർമത്തിന്റെ പ്രായം കുറഞ്ഞിരിക്കാൻ ഈ വെള്ളം വളരെ ഉപകാരപ്പെടും.
ശരീരഭാരം നിയന്ത്രിക്കും
വിശപ്പ് തോന്നാതിരിക്കാനും കൂടുതൽ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം
രക്തസമ്മർദം നിയന്ത്രിക്കാനും സോഡിയം ബാലൻസ് ചെയ്യാനും സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി ഉണക്കമുന്തിരിയിലുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന ഡയറ്ററി ഫൈബറും പോളിഫെനോളുകളും ഇതിലുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.
വിളര്‍ച തടയും
ഉണക്കമുന്തിരിയില്‍ ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച തടയാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക