സമകാലിക മലയാളം ഡെസ്ക്
അരി കഴുകിയ വെള്ളം കളയുകയാണ് എല്ലാവരുടെയും പതിവ്. എന്നാല്‍ ഇനി പറയുന്ന ഗുണങ്ങള്‍ കേട്ടാല്‍ ആ ശീലം നിര്‍ത്തും.
റൈസ് വാട്ടര്‍
വേവിക്കാത്ത അരി കുതിര്‍ക്കുമ്പോഴോ കഴുകുമ്പോഴോ ലഭിക്കുന്ന അന്നജം അടങ്ങിയ വെള്ളമാണ് റൈസ് വാട്ടര്‍
സ്‌കിന്‍ ടോണര്‍
അരി കുതിര്‍ത്തു വെച്ച വെള്ളം മികച്ച ഒരു സ്‌കിന്‍ ടോണറായി ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്തെ സുഷിരങ്ങള്‍ അടച്ച് വിയര്‍ക്കുന്നത് കുറയ്ക്കും.
ചര്‍മം തിളങ്ങാന്‍
റൈസ് വാട്ടറില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ ചര്‍മം തിളങ്ങാന്‍ സഹായിക്കും.
മുടി മൃദുവാകാന്‍
റൈസ് വാട്ടര്‍ ഉപയോഗിച്ച് തലമുടി പതിവായി കഴുകുന്നത് മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുന്നു.
മുടി കൊഴിച്ചില്‍
മുടി കൊഴിച്ചിലിനുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് റൈസ് വാട്ടര്‍. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ റൈസ് വാട്ടര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് മുടി പൊട്ടുന്നതും മുടിയുടെ വരള്‍ച്ചയും തടയും.
പച്ചക്കറി വേവിക്കാന്‍
ബ്രോക്കോളി, കാരറ്റ് പോലുള്ള പച്ചക്കറികളും പയറും വേവിക്കാന്‍ റൈസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് രുചിക്കും ആരോഗ്യത്തിനും നല്ലതാണ്.
സൂപ്പ് ഉണ്ടാക്കാം
അരി കുതിര്‍ത്ത വെള്ളം സൂപ്പ് ഉണ്ടാക്കാനും ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജവും ധാതുക്കും ആന്റി-ഓക്‌സിഡന്റുകളും സൂപ്പിന്റെ രുചിയും ആരോഗ്യഗുണവും വര്‍ധിപ്പിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക