ആഫ്രിക്കന്‍ ആനകളുടെ എണ്ണം കുറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഭൂമിയിലെ ഏറ്റവും വലിയ മൃഗങ്ങളാണ് ആഫ്രിക്കന്‍ ആനകള്‍

എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ആഫ്രിക്കന്‍ ആനകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരിക്കുകയാണ്.

1964 മുതല്‍ 2016 വരെ നടത്തിയ സര്‍വേയുടെ കണക്ക് പ്രകാരമാണ് പുതിയ കണ്ടെത്തല്‍.

70 %ത്തോളം ആഫ്രിക്കന്‍ ആനകളുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് പഠനത്തില്‍ കണ്ടെത്തിയത്.

വേട്ടയാടലും ആവാസ വ്യവസ്ഥയുടെ വ്യതിയാനവുമാണ് ആനകളെ ബാധിച്ചത്.

ആനക്കൊമ്പുകള്‍ക്കാണ് പ്രധാനമായും ആഫ്രിക്കന്‍ ആനകള്‍ വ്യാപകമായി വേട്ടയാടപ്പെടുന്നത്.

ചൈനയിലും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലും കരിഞ്ചന്തയില്‍ ആനക്കൊമ്പുകള്‍ വില്‍ക്കപ്പെടുന്നു

മിക്ക രാജ്യങ്ങളിലേയും ആനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മാലി, ചാഡ്, നൈജീരിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ആനകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയിലെ നെല്‍സണ്‍ മണ്ടേല യൂണിവേഴ്‌സിറ്റിയിലെ ആഫ്രിക്കന്‍ കണ്‍സര്‍വേഷന്‍ ഇക്കോളജി സെന്റര്‍ ഫോര്‍ റിസര്‍ച്ചിന്റേതാണ് പഠനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക