സമകാലിക മലയാളം ഡെസ്ക്
മഴക്കാലം കഴിയുന്നതോടെ സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു. ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണു മഞ്ഞപ്പിത്തം പകരുന്നത്.
ചെറിയ പനിയാണ് തുടക്കം. തുടര്‍ന്ന് ക്ഷീണം, തലവേദന, മനംപിരട്ടല്‍, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. മൂത്രത്തിനും മലത്തിനും നിറവ്യത്യാസം. അഞ്ചുദിവസം കഴിഞ്ഞാലേ ശരീരത്തിൽ മഞ്ഞനിറം കാണൂ.
വീട്ടിലെ വെള്ളമാണെങ്കിലും തിളപ്പിച്ചു മാത്രം കുടിക്കുക. അല്ലെങ്കിൽ വിശ്വസനീയമായ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുക.
തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി കുടിക്കാതെയിരിക്കുക.
തുറന്ന് വെച്ച ഭക്ഷണം, വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം എന്നിവ കഴിക്കരുത്.
എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറമേ നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നവർ മഞ്ഞപ്പിത്തതിന് എതിരെയുള്ള വാക്സീൻ എടുക്കുക.
ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക