സമകാലിക മലയാളം ഡെസ്ക്
ബദാം, വാല്‍നട്ട് തുടങ്ങിയവയെക്കാള്‍ ഇരട്ടി ആരോഗ്യഗുണമുള്ള ഒന്നാണ് ടൈഗര്‍ നട്സ്.
ആദ്യ കാലങ്ങളില്‍ ഈജിപ്റ്റില്‍ കൃഷി ചെയ്തിരുന്ന കാര്‍ഷിക വിളകളില്‍ ഒന്നാണ് ടൈഗര്‍ നട്‌സ്. ഇത് ഭക്ഷണമായും മരുന്നായും ഉപയോഗിച്ചിരുന്നു.
കറുപ്പ്, ബ്രൗണ്‍, മഞ്ഞ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ടൈഗര്‍ നട്‌സ് ഉള്ളത്.
പോഷകങ്ങള്‍
ഇവയില്‍ പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി-ഓക്‌സിഡന്റുകള്‍ കൂടാതെ കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി ടൈഗര്‍ നട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ആവശ്യമാണ്.
ഹൃദയാരോഗ്യം
ഉയര്‍ന്ന രക്തസമ്മര്‍ദവും ചീത്ത കൊളസ്‌ട്രോളും കുറയ്ക്കാന്‍ ടൈഗര്‍ നട്സ് കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഇവയില്‍ അടങ്ങിയ ആന്‍റി-ഓക്സിഡന്‍റുകള്‍ ഹൃദ്രോഗങ്ങള്‍ തടയും.
കാന്‍സറിനെ ചെറുക്കും
ഫ്രീ റാഡിക്കലുകള്‍ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുന്നത് ചെറുക്കാന്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും. ചില തരം അര്‍ബുദങ്ങളുടെ വളര്‍ച്ച തടയാനും ടൈഗര്‍ നട്സ് കഴിക്കുന്നത് സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക