സമകാലിക മലയാളം ഡെസ്ക്
സൂപ്പർ നായിക
1980കളിലെയും 90കളിലെയും സൂപ്പർ നായികമാരിൽ ഒരാളായിരുന്നു ജൂഹി ചൗള.
ഇടവേള
2000 ത്തോടെ അഭിനയത്തിൽ നിന്ന് ജൂഹി പതിയെ പിന്മാറുകയും ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു.
ഷാരൂഖ് ഖാനൊപ്പം
ഉറ്റ സുഹൃത്തായ ഷാരൂഖ്ഖാനൊപ്പം ചേർന്ന് നിരവധി ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയാണ് ജൂഹി.
പിറന്നാൾ
ഇന്ന് ജൂഹിയുടെ 57-ാം പിറന്നാൾ കൂടിയാണ്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുന്നത്. ജൂഹിയുടെ ചില മികച്ച പെർഫോമൻസുകളിലൂടെ.
ഇഷ്ക്
മധു സക്സേന എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയത്. ആമിർ ഖാനും അജയ് ദേവ്ഗണും നായകൻമാരായെത്തിയ ചിത്രം ബോക്സോഫീസിലും വൻ വിജയമായി മാറി.
യെസ് ബോസ്
ഷാരൂഖിനൊപ്പം ജൂഹിയെത്തിയ ചിത്രമായിരുന്നു ഇത്. സീമ കപൂർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജൂഹിയെത്തിയത്. അസീസ് മിർസയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
മിസ്റ്റർ ആൻഡ് മിസിസ് ഖിലാഡി
അക്ഷയ് കുമാറിനൊപ്പം ജൂഹി നായികയായെത്തിയ ചിത്രമായിരുന്നു ഇത്. ഡേവിഡ് ധവാൻ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.
ഖയാമത്ത് സേ ഖയാമത് തക്
ആമിർ ഖാനും ജൂഹി ചൗളയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. മൻസൂർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളും ഹിറ്റായി മാറി. ബോക്സോഫീസിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക