സമകാലിക മലയാളം ഡെസ്ക്
ഇന്ന് ലോക കാരുണ്യ ദിനം. 1998 ൽ ‘വേൾഡ് കൈൻഡ്നെസ് മൂവ്മെന്റ്’ എന്ന സംഘടനയാണ് ആദ്യമായി കാരുണ്യ ദിനം എന്ന ആശയം മുന്നോട്ട് വെച്ചത്. എല്ലാ വര്‍ഷവും നവംബര്‍ 13നാണ് കാരുണ്യ ദിനം
ഒരുമയും കരുണയുമുള്ള ഒരു ലോകം സൃഷ്ടിക്കുന്നതിന് മനുഷ്യൻ കാത്തു സൂക്ഷിക്കോണ്ട ഏറ്റവും പ്രധാന മൂല്യമാണ് കരുണ. കുട്ടികളിൽ കരുണ വളർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
പങ്കുവെക്കൽ
ചെറുപ്പം മുതൽ കുട്ടികളിൽ പങ്കുവെക്കുന്ന ശീലം വളർത്തിയെടുക്കാം. ഈ ഒരു ചെറിയ പ്രവൃത്തി കുട്ടികളിൽ മറ്റുള്ളവരെ കുറിച്ചുള്ള ചിന്തകളും കരുണയും വളർത്തിയെടുക്കും.
അഭിനന്ദിക്കാന്‍ ശീലിപ്പിക്കാം
കൂട്ടുകാര്‍ സഹപാഠികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ അഭിനന്ദിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം. ഇത് മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും കരുണ വളര്‍ത്താനും സഹായിക്കും.
സങ്കല്‍പങ്ങള്‍ വളര്‍ത്തിയെടുക്കാം
കഥകളിലൂടെയും സംസാരത്തിലൂടെയും കുട്ടികളില്‍ കരുണ എന്ന വികാരം വളര്‍ത്തിയെടുക്കാം. സംരക്ഷിക്കുന്നതും സഹായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നല്ലതാണെന്ന് കുട്ടികളില്‍ തോന്നലുണ്ടാക്കാം.
റോള്‍ മോഡല്‍
വീട്ടിലുള്ള മുതിര്‍ന്നവരാണ് എല്ലാ കാര്യത്തിലും കുട്ടികളുടെ റോള്‍ മോഡല്‍. വീട്ടിലുള്ളവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നത് കുട്ടികളെ വലിയ രീതിയില്‍ സ്വാധീനിക്കും. അതുകൊണ്ട് അവര്‍ക്ക് മാതൃകയായി നില്‍ക്കേണ്ടത് മുതിര്‍ന്നവരാണ്.
പ്രോത്സാഹിപ്പിക്കുക
കുട്ടികള്‍ കരുണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ മാതാപിതാക്കള്‍ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കുട്ടികളില്‍ ആ ശീലം തുടരാന്‍ പ്രോത്സാഹിപ്പിക്കും.