യശ്വസിക്ക് ശേഷം...; വെടിക്കെട്ട് സെഞ്ച്വറിയില്‍ തിലക് വര്‍മയ്ക്ക് ഒരുപിടി റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20ല്‍ 56 പന്തില്‍ ഏഴു സിക്‌സിന്റെയും എട്ടു ഫോറിന്റെയും അകമ്പടിയോടെയാണ് തിലക് വര്‍മ 107 റണ്‍സ് നേടിയത്

തിലക് വര്‍മ | എപി

സുരേഷ് റെയ്ന, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ശേഷം ടി20യില്‍ സെഞ്ച്വറി നേടുന്ന 12-ാമത്തെ ഇന്ത്യന്‍ താരമാണ് തിലക് വര്‍മ.

തിലക് വര്‍മ | എപി

യശ്വസിക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ടി20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ബാറ്റര്‍ കൂടിയാണ് തിലക്. 2023 ഒക്ടോബര്‍ 3 ന് നേപ്പാളിനെതിരെ 49 പന്തില്‍ 100 റണ്‍സ് നേടുമ്പോള്‍ ജയ്‌സ്വാളിന് 21 വയസ്സും 279 ദിവസവുമായിരുന്നു പ്രായം. ആദ്യ ടി20 സെഞ്ച്വറി നേടുമ്പോള്‍ തിലകിന് 22 വയസ്സും 5 ദിവസവുമായിരുന്നു പ്രായം.

തിലക് വര്‍മ | എപി

തിലക് വര്‍മ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡിന് ഒപ്പമെത്തി. ആദ്യ ടി20യില്‍ സഞ്ജു സാംസണും 107 റണ്‍സ് നേടിയിരുന്നു.

തിലക് വര്‍മ | എപി

റെയ്ന, രോഹിത്, സൂര്യകുമാര്‍, സഞ്ജു എന്നിവര്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് തിലക്.

തിലക് വര്‍മ | എപി

സൂര്യ (ജൊഹാനസ്ബര്‍ഗ്, 2023), സഞ്ജു (ഡര്‍ബന്‍, 2024) എന്നിവര്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടി20ല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് തിലക് വര്‍മ.

തിലക് വര്‍മ | എപി

രോഹിത് (121-അഫ്ഗാനിസ്ഥാന്‍), അഭിഷേക് (100-സിംബാബ്വെ), സാംസണ്‍ (111-ബംഗ്ലാദേശ്, 107-ദക്ഷിണാഫ്രിക്ക) എന്നിവര്‍ക്ക് ശേഷം 2024ല്‍ ടി20യില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് തിലക്

തിലക് വര്‍മ | എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക