ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം ഇരട്ടിയാക്കും

സമകാലിക മലയാളം ഡെസ്ക്

നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്.

ദേഷ്യവും പിരിമുറക്കവും ഉള്ള സമയത്ത് കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മുടെ ദേഷ്യത്തെ കൂട്ടും.

കഫീന്‍

ചായ, കാപ്പി പോലെ കഫീന്‍ അടങ്ങിയവ കുടിക്കുന്നത് നമ്മുടെ ഉത്കണ്ഠ, സ്‌ട്രെസ്, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ കൂടാന്‍ കാരണമാകും. ഇത് നമ്മുടെ ഉറക്കത്തെയും ബാധിക്കും.

മധുരം

ചോക്ലേറ്റ്, മിഠായി പോലുള്ള മധുരമുള്ള ഭക്ഷണങ്ങള്‍ പൊതുവെ സന്തോഷവുമായി ബന്ധപ്പെട്ടതാണെങ്കിലും. ഇവ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാന്‍ കാരണമാകും. ഇത് മാനസികാവസ്ഥയില്‍ മാറ്റം, അസ്വസ്ഥത എന്നിവ ഉണ്ടാക്കും.

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡില്‍ അനാരോഗ്യകരമായ കൊഴുപ്പ്, പ്രിസര്‍വേറ്റീവുകള്‍, അഡിറ്റീവുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ന്യൂറോട്രാന്‍സ്മിറ്ററകളുടെ സന്തുലാവസ്ഥ തകിടം മറിക്കുന്നു. ഇത് മാനസികാവസ്ഥയെ ബാധിക്കാനും ഊര്‍ജ്ജമില്ലായ്മ തോന്നാനും കാരണമാകും. ഇത് നമ്മുടെ ദേഷ്യം വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു.

മദ്യം

സമ്മര്‍ദത്തെ നിയന്ത്രിക്കുന്നതിന് പലരും മദ്യത്തെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത് നമ്മുടെ മാനസികാവസ്ഥയെ സ്വാധിനിക്കുകയും നെഗറ്റീവ് വികാരങ്ങള്‍ തീവ്രമാക്കുകയും ചെയ്യുന്നു.

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ചിലരില്‍ ദേഷ്യം കൂടാന്‍ കാരണമാകാറുണ്ട്. കൂടാതെ എരിവുള്ള ഭക്ഷണം ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

കാര്‍ബോഹൈഡ്രേറ്റ്‌സ്

റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റ്‌സ് അമിതമായി അടങ്ങിയ വൈറ്റ് ബ്രെഡ്, പാസ്ത, പേസ്ട്രി പോലുള്ളവ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകും. ഇത് മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടാക്കുന്നു. കൂടാതെ ദേഷ്യം കൂടാനും കാരണമാകും.