ടാൻ അടിക്കുമോ എന്ന ആശങ്ക വേണ്ട, ചർമത്തിന് ഇവയാണ് ബെസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ചര്‍മം തിളങ്ങാന്‍ പുറമെ പുരട്ടിയതു കൊണ്ടു മാത്രം കാര്യമില്ല. കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധവേണം. ചര്‍മസംരക്ഷണം മികച്ചതാക്കാന്‍ ഡയറ്റില്‍ ഇവ കൂടി ചേര്‍ക്കൂ...

അവോക്കാഡോ

ചര്‍മത്തിന് ഒരു സൂപ്പര്‍ഫുഡ് ആയാണ് അവോക്കാഡോയെ കണക്കാക്കുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് ചര്‍മത്തെ ജലാംശം ഉള്ളതാക്കും. കൂടാതെ ഇതില്‍ വിറ്റാമിന്‍ ഇ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് സംരക്ഷിച്ച് കൊളാജന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും. ഇത് ചര്‍മം തിളക്കമുള്ളതും യുവത്വമുള്ളതുമാക്കും.

ബെറിപ്പഴങ്ങള്‍

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളില്‍ ആന്റി-ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കും. മാത്രമല്ല ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ആന്തോസയാനിനുകളും ഫ്‌ലേവനോയ്ഡുകളും ചര്‍മത്തെ അന്തരീക്ഷ മാലിന്യത്തില്‍ നിന്നും സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

നട്‌സ്

പോഷകങ്ങളുടെ പവര്‍ ഹൗസ് എന്നാണ് നട്‌സിനെ അറിയപ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓമേഗ-3 ഫാറ്റി ആസിഡുകള്‍ വീക്കം കുറച്ച് ചര്‍മത്തിലെ എണ്ണയുടെ ഉല്‍പാദനത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പും ആന്റി-ഓക്‌സിഡന്റുകളും ചര്‍മത്തിന് കൂടുതല്‍ തിളക്കമുള്ളതാക്കുന്നു.

മധുരക്കിഴങ്ങ്

രുചി കൊണ്ട് മാത്രമല്ല, ചര്‍മത്തിന്റെ കാര്യത്തിലും മികച്ചതാണ് മധുരക്കിഴങ്ങ്. അവയില്‍ ബീറ്റാ-കരോറ്റീനി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ സൂര്യനില്‍ നിന്നുള്ള അപകടകരമായ അള്‍ട്രാ വൈലറ്റ് വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ചര്‍മം കൂടുതല്‍ തിളങ്ങാനും സഹായിക്കുന്നു.

ഇലക്കറികള്‍

ചീര പോലുള്ള ഇലക്കറികള്‍ കഴിക്കുന്നത് ചര്‍മസംരക്ഷണം മെച്ചപ്പെട്ടതാക്കും. ഇവയില്‍ അടങ്ങിയ വിറ്റാമിന്‍ എ, സി, കെ ചര്‍മത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിലും സഹായിക്കും.

തക്കാളി

തക്കാളിയില്‍ അടങ്ങിയ പൊട്ടാസ്യം, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ തകരാറുകള്‍ പരിഹാരിക്കാനും ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കാനും സഹായിക്കും. കൂടാതെ ബ്ലാക്ക് ഹെഡ്‌സും പാടുകളും മാറാന്‍ നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക