സമകാലിക മലയാളം ഡെസ്ക്
മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ ആരാധകരുടെ മനം കവർന്ന നടിയാണ് അപർണ ബാലമുരളി.
ഇപ്പോൾ ശ്രദ്ധനേടുന്നത് അപർണയുടെ പുതിയ ഫോട്ടോഷൂട്ടാണ്.
കസവ് കരയോടെയുള്ള മെറൂണ്‍ കോട്ടന്‍ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
ക്രീം ബ്ലൗസിനൊപ്പമാണ് താരം സാരിയുടുത്തിരിക്കുന്നത്.
കറുത്ത ത്രെഡില്‍ വരുന്ന ഗോള്‍ഡന്‍ ആഭരണങ്ങളാണ് നടി ആക്‌സസറൈസ് ചെയ്തിരിക്കുന്നത്.
ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. അപര്‍ണയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
കിഷ്‌കിന്ധാ കാണ്ഡമാണ് അപര്‍ണയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ധനുഷിന്റെ രായനിലും ശക്തമായ വേഷത്തില്‍ താരം എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക