സമകാലിക മലയാളം ഡെസ്ക്
ന്യൂസിലന്റ് പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് ഹന റൗഹിതി മൈയ്പി ക്ലാര്‍ക്ക്.
പാര്‍ലമെന്റില്‍ ഗോത്രവര്‍ഗ ബില്ലിനെ എതിര്‍ക്കുന്ന എംപിയുടെ വിഡിയോ വൈറലായിരിക്കുകയാണ്. ഗോത്ര നൃത്ത രൂപമായ ഹക്ക അവതരിപ്പിച്ചായിരുന്നു പ്രതിഷേധം.
ബില്ലിനെ എതിര്‍ത്ത ഹന പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി ഹാക്ക ഡാന്‍സ് കളിച്ചു.
പാര്‍ലമെന്‍റ് ഗാലറിയില്‍ ഉണ്ടായിരുന്നവരും ഹനയോടൊപ്പം നൃത്തം ചവിട്ടി. നേരത്തെയും പാര്‍ലമെന്‍റില ഹക്ക പ്രതിഷേധം നടത്തിയിട്ടുണ്ട് ഹന.
170 വര്‍ഷത്തിനിടയില്‍ ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് 21കാരിയായ ഹന
മോറി ഗോത്രവര്‍ഗക്കാരെയാണ് ഹന പാര്‍ലമെന്‍റില്‍ പ്രതിനിധീകരിക്കുന്നത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക