സമകാലിക മലയാളം ഡെസ്ക്
രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ പരിധിയേക്കാൾ കുറവുള്ള അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. പലപ്പോഴും രാത്രി ഉറങ്ങുമ്പോള്‍ ഈ അവസ്ഥ പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ഇത് അവഗണിക്കുന്നത് അപകടമാണ്. ഉറങ്ങുന്നതിനിടെ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതിന് 7 സൂചനകൾ.
തലകറക്കവും ഓക്കാനവും
രാത്രി ഉറങ്ങുന്നതിനിടെ തലകറക്കം, ഓക്കാനം എന്നിവ അനുഭവപ്പെടുത്തന് ഒരുപക്ഷെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ സൂചനയാകാം.
വിയർപ്പ്
രാത്രി ഉറങ്ങുമ്പോഴോ അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോഴോ ശരീരം വിയർക്കാറുണ്ടോ? അത് രാത്രി രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതിന്റെ സൂചനയാണ്.
നാക്ക് കുഴയുക
നാക്ക് കുഴച്ചിൽ രക്തത്തിലെ പഞ്ചസാര കുറയുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്.
കോച്ചിപ്പിടിക്കുക
ശരീരം മുഴുവൻ കോച്ചിപ്പിടിക്കുന്ന പോലെ തോന്നുക, രാത്രി രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുമ്പോൾ ഉണ്ടാകുന്ന മറ്റൊരു സാധാരണ ലക്ഷണമാണ്.
ഉറക്കം തടസപ്പെടുക
ഉറക്കം തടപ്പെടുക, ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഉറക്കമില്ലായ്മ എന്നിവയും രാത്രി രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്.
ക്രമരഹിതമായ ഹൃദയമിടിപ്പ്
രാത്രി ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതിന്റെ പ്രധാന ലക്ഷണമാണ്.
വിശപ്പ്
വിറയൽ, വിശപ്പ്, ഉത്കണ്ഠ എന്നിവയും രാത്രി രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates