സമകാലിക മലയാളം ഡെസ്ക്
കാറുകള്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന് പരിശോധിച്ച് റേറ്റിങ് നല്‍കുന്ന സംവിധാനമാണ് ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം( ഭാരത് എന്‍സിഎപി). 2024ല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ച കാറുകള്‍ ചുവടെ:
ടാറ്റ പഞ്ച് ഇവി (2024) - 5 സ്റ്റാർ റേറ്റിങ്
മുതിർന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 32-ൽ 31.46 ഉം കുട്ടികളുടെ സുരക്ഷയിൽ 49ൽ 45 ഉം സ്‌കോർ ചെയ്ത വാഹനമാണ് ടാറ്റ പഞ്ച് ഇവി. മുൻവശത്തെയും വശങ്ങളിലെയും ക്രാഷ് ടെസ്റ്റിൽ വിജയിച്ചതിനെ തുടർന്നാണ് ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ചത്.
ടാറ്റ നെക്‌സോൺ (2024) - 5 സ്റ്റാർ റേറ്റിങ്
മുതിർന്നവരുടെ സംരക്ഷണത്തിന് 32ൽ 29.41ആണ് സ്കോർ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 49ൽ 43.83 സ്കോർ ആണ് ലഭിച്ചത്. ഇംപാക്ട് ടെസ്റ്റുകളിലെ ഉയർന്ന റേറ്റിങ് യാത്രക്കാർക്ക് എല്ലാഭാഗത്തും നിന്നും സംരക്ഷണം നൽകുന്നുവെന്നാണ് സൂചിപ്പിക്കുന്നത്
ടാറ്റ നെക്സോൺ ഇവി (2024) - 5 സ്റ്റാർ റേറ്റിങ്
ടാറ്റ നെക്‌സോൺ ഇവിയിൽ, മുതിർന്നവരുടെ സുരക്ഷയിൽ 32ൽ 29.86 ആണ് സ്കോർ ചെയ്തത്.കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 49ൽ 44.95 സ്കോർ ചെയ്താണ് ഫൈവ് സ്റ്റാർ റേറ്റിങ് നേടിയത്. ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ഇഎസ്‌സി, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ തുടങ്ങി മിക്ക സുരക്ഷാ ഉപകരണങ്ങളും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്.
ടാറ്റ കർവ് ഇവി (2024) - 5 സ്റ്റാർ റേറ്റിങ്
SUV കൂപ്പെ വിഭാഗത്തിൽ വരുന്ന കർവ് ഇവി മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 30.81 ഉം കുട്ടികളുടെ സംരക്ഷണത്തിൽ 49 ൽ 44.83 ഉം സ്കോർ ചെയ്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. മുന്നിലും വശത്തും എയർബാഗുകൾ, ESC, ISOFIX ആങ്കറുകൾ എന്നിവയ്‌ക്കൊപ്പം എല്ലാ സുരക്ഷാ സവിശേഷതകളുമായാണ് വിപണിയിൽ എത്തുന്നത്.
ടാറ്റ കർവ് (2024) - 5 സ്റ്റാർ റേറ്റിങ്
ടാറ്റ കർവിൽ മുതിർന്നവരുടെ സുരക്ഷ 32 ൽ 29.50 ആണ്. കുട്ടികളുടെ സംരക്ഷണത്തിന് 49 ൽ 43.66 ഉം സ്കോർ ചെയ്തു.ഡ്യുവൽ ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ചൈൽഡ് സീറ്റുകളിൽ ESC, ISOFIX പോയിൻ്റുകൾ എന്നിവ ഉൾപ്പെടുന്നു.
മഹീന്ദ്ര എക്സ് യുവി 400 ഇവി (2024) - 5 സ്റ്റാർ റേറ്റിങ്
മഹീന്ദ്ര എക്സ് യുവി 400 ഇവി മുതിർന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 32ൽ 32 ഉം സ്കോർ ചെയ്തു. കുട്ടികളുടെ സംരക്ഷണത്തിൽ 49ൽ 43 ആണ് സ്കോർ. രണ്ട് മുൻ എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, ESC, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX മൗണ്ടിംഗ് പോയിൻ്റുകൾ എന്നിവ ഉൾപ്പെടുന്ന ചില അവശ്യ സുരക്ഷാ ഫീച്ചറുകളും ഇലക്ട്രിക് എസ്‌യുവി മോഡലിൽ ഉണ്ട്. മുൻവശത്തും വശങ്ങളിലുമുള്ള ക്രാഷ് ടെസ്റ്റിൽ മികച്ച രീതിയിൽ വിജയിച്ചാണ് ഉയർന്ന സ്കോർ നേടിയത്.
മഹീന്ദ്ര ഥാർ റോക്സ് (2024) - 5 സ്റ്റാർ റേറ്റിങ്
മഹീന്ദ്ര ഥാർ റോക്‌സ് മുതിർന്നവരുടെ സുരക്ഷയിൽ 32ൽ 31.09 ആണ് സ്കോർ ചെയ്തത്. കുട്ടികളുടെ സുരക്ഷയിൽ 49ൽ 45 സ്കോർ ചെയ്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഈ പരുക്കൻ എസ്‌യുവിയിൽ ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC എന്നിവയുൾപ്പെടെ എല്ലാ പ്രധാന സുരക്ഷാ സവിശേഷതകളും ക്രമീകരിച്ചിട്ടുണ്ട്. ക്രാഷ് ടെസ്റ്റുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക