സമകാലിക മലയാളം ഡെസ്ക്
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ 1947 മുതല്‍ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ടെങ്കിലും അത് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി എന്നറിയപ്പെട്ട് തുടങ്ങിയത് 1996 മുതല്‍.
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന താരമായിരുന്ന സുനില്‍ ഗാവസ്‌കറെയും ഓസ്‌ട്രേലിയയുടെ അഭിമാനമായിരുന്ന അലന്‍ ബോര്‍ഡറെയും ആദരിക്കാനാണ് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി എന്ന പേര് നല്‍കിയത്.
മുന്‍കാലത്ത് ഓസ്‌ട്രേലിയയ്ക്ക് വ്യക്തമായ മേധാവിത്ത്വമുണ്ടായിരുന്നെങ്കിലും ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി തുടങ്ങിയ ശേഷം ഇന്ത്യയ്ക്കാണ് കൂടുതല്‍ ജയം
1947 മുതല്‍ 96 വരെ 107 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ ഓസീസിന് 45 വിജയമുണ്ട്. ഇന്ത്യയ്ക്ക് 32 ഉം. 29 മത്സരങ്ങള്‍ സമനിലയായി.
ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയിലെ 28 വര്‍ഷത്തിനിടെ നടന്ന 56 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് 24 വിജയമുണ്ട്. ഓസ്‌ട്രേലിയയ്ക്ക് 20 വിജയവും. 12 മത്സരങ്ങള്‍ സമനിലയായി.
ടെസ്റ്റ് പരമ്പരകളുടെ കണക്കെടുത്താല്‍ 1996 മുതല്‍ 2024 വരെ നടന്ന 16 പരമ്പരകളില്‍ 10 എണ്ണവും ഇന്ത്യ ജയിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് അഞ്ചുജയമുണ്ട്.
ഇത്തവണത്തെ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച പെര്‍ത്തിലാണ് തുടക്കമാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക