മെറൂൺ സാരിയിൽ രശ്മിക! ആ രഹസ്യം കണ്ടെത്തി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ക്രഷ്

'ഇന്ത്യയുടെ നാഷണൽ ക്രഷ്' എന്നാണ് നടി രശ്മിക മന്ദാനയെ ആരാധകർ വിശേഷിപ്പിക്കുന്നത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

കന്നഡയിലൂടെ

കന്നഡ സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ രശ്മിക തെലുങ്ക്, തമിഴ് സിനിമകളിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലും

തെന്നിന്ത്യയും കടന്ന് ബോളിവുഡിലും ചുവടുറപ്പിച്ചിരിക്കുകയാണ് രശ്മികയിപ്പോൾ.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

പുഷ്പ 2 ദ് റൂൾ‌

അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 ആണ് രശ്മികയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

കഥാപാത്രം

അല്ലു അർജുൻ അവതരിപ്പിക്കുന്ന പുഷ്പയെന്ന കഥാപാത്രത്തിന്റെ ഭാര്യ ശ്രീവല്ലിയായാണ് ചിത്രത്തിൽ രശ്മികയെത്തുന്നത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

ട്രെയ്‌ലർ ലോഞ്ച്

ഇപ്പോഴിതാ പുഷ്പ 2 വിന്റെ ട്രെയ്‌ലർ ലോഞ്ചിൽ നിന്നുള്ള തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രശ്മിക.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

മെറൂൺ സാരിയിൽ

മെറൂൺ നിറത്തിലെ സാരിയിലാണ് രശ്മികയെ ചിത്രങ്ങളിൽ കാണാനാവുക. എന്നാൽ സാരിയിലുള്ള ഒരു രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ആരാധകരിപ്പോൾ.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

രഹസ്യം

ഡിസൈനുകളൊന്നുമില്ലാത്ത സാരിയിൽ ചെറിയൊരു കൗതുകമാണ് ഡിസൈനർമാർ ഒരുക്കിയിരിക്കുന്നത്. സാരിത്തുമ്പിൽ പുഷ്പ - ശ്രീവല്ലി എന്നീ പേരുകൾ പ്രിന്റ് ചെയ്താണ് പുഷ്പ വൈബ് വസ്ത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക