സമകാലിക മലയാളം ഡെസ്ക്
വിവിധ ഭാഷകളിൽ തിളങ്ങി
ഒരു സമയത്ത് തമിഴിലും മലയാളത്തിലും സജീവമായി സിനിമ ചെയ്തിരുന്ന നടിയായിരുന്നു നസ്രിയ.
സെലക്ടീവായി
വിവാഹശേഷം വളരെ സെലക്ടീവായാണ് നസ്രിയ സിനിമകൾ തെരഞ്ഞെടുക്കുന്നത്.
സൂക്ഷ്മദർശിനി
തന്റെ പുതിയ ചിത്രം സൂക്ഷ്മദർശിനിയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നസ്രിയ.
കഥാപാത്രം
പ്രിയദർശിനി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നസ്രിയ എത്തുക. ഏറെ നാളുകൾക്ക് ശേഷം നസ്രിയയെ ബിഗ് സ്ക്രീനിൽ കാണുന്നതിന്റെ സന്തോഷം ആരാധകർക്കുമുണ്ട്.
വിമർശനങ്ങളും
കഴിഞ്ഞ ദിവസം പ്രൊമോഷന്റെ ഭാഗമായി ബേസിലിനൊപ്പം നസ്രിയ നൽകിയ അഭിമുഖങ്ങൾക്കെല്ലാം കടുത്ത വിമർശനമാണിപ്പോൾ ലഭിക്കുന്നത്.
ക്യൂട്ട്നെസ്
'ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം നസ്രിയ ക്യൂട്ട്നെസ് വാരി വിതറുന്നു'വെന്നാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം.
ബേസിലിനൊപ്പം
ബേസിൽ ജോസഫ് ആണ് സൂക്ഷ്മദർശിനിയിൽ നസ്രിയയുടെ നായകനായെത്തുന്നത്.
തിയറ്ററുകളിൽ
ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക