ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം: എന്താണ് 'വോക്കിങ് ന്യുമോണിയ'?

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്.

Delhi

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അപകടകരമായ അവസ്ഥയിലെത്തി

ഈ അവസ്ഥ ഡല്‍ഹിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്.

'വോക്കിങ് ന്യുമോണിയ' ബാധിച്ചിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Center-Center-Delhi

ന്യുമോണിയയെക്കാള്‍ അല്‍പ്പം തീവ്രത കുറഞ്ഞ അവസ്ഥയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'വോക്കിങ് ന്യുമോണിയ'

ഈ അവസ്ഥയില്‍ രോഗിക്ക് ആശുപത്രി വാസമോ ബെഡ്‌റെസ്‌റ്റോ ആവശ്യമില്ലാത്തതിനാലാണ് വോക്കിങ് ന്യുമോണിയ എന്ന് പറയുന്നത്.

മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയയാണ് വോക്കിങ് ന്യുമോണിയയ്ക്ക് കാരണം

ഈ അവസ്ഥ ജീവന് ഭീഷണിയാകുന്ന അവസ്ഥയില്ലെങ്കിലും ചില ഘട്ടങ്ങളില്‍ ഗുരുതരമായേക്കാം.

പനി, തൊണ്ടവേദന, ചുമ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗിക്ക് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന ശ്വസന ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക