സമകാലിക മലയാളം ഡെസ്ക്
മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് ശ്രിന്ദ.
ഇപ്പോള്‍ തന്റെ സ്‌റ്റൈലിഷ് അവതാരത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ് താരം.
ദുബായില്‍ നിന്നുള്ള ചിത്രങ്ങളാണ് ശ്രിന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
രണ്ട് ബ്ലാക്ക് ഔട്ട്ഫിറ്റുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ഫ്ലവര്‍ വര്‍ക്കോടെയുള്ള മിനി ഡ്രസ്സാണ് ഇതില്‍ ഒന്ന്.
ലോങ് ബൂട്ടും ജാക്കറ്റുമാണ് വസ്ത്രത്തിനൊപ്പം അണിഞ്ഞിരിക്കുന്നത്.
ബ്ലാക്ക് ലെതറിലുള്ള ബൂട്ട്കട്ട് പാന്റും ഫുള്‍സ്ലീവ് ടോപ്പുമാണ് മറ്റൊരു ലുക്ക്.
താരത്തിന്റെ ലുക്ക് ആരാധകരുടെ മനം കവരുകയാണ്. അപര്‍ണ ബാലമുരളി ഉള്‍പ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക