ഐപിഎൽ ലേലത്തിൽ വില കുത്തനെ ഇടിഞ്ഞവർ!

സമകാലിക മലയാളം ഡെസ്ക്

മറ്റ് ടീമുകള്‍ ഇത്തവണ വിളിച്ചെടുത്തപ്പോള്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് പലര്‍ക്കും നിരാശയാണ്.

​ഗ്ലെൻ മാക്സ്‍വെൽ | എക്സ്

മിച്ചല്‍ സ്റ്റാര്‍ക്ക്- കഴിഞ്ഞ സീസണില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലെത്തിച്ചു. അന്ന് 24.74 കോടി. ഇത്തവണ ഡല്‍ഹി സ്റ്റാര്‍ക്കിനെ 11.75 കോടിയ്ക്ക് സ്വന്തമാക്കി.

എക്സ്

സാം കറന്‍- പഞ്ചാബ് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത് 18.75 കോടിയ്ക്ക്. ഇത്തവണ ചെന്നൈ കറനെ ടീമിലെത്തിച്ചത് 2.40 കോടിയ്ക്ക്.

എക്സ്

ഗ്ലെന്‍ മാക്‌സ്‌വെല്‍- കഴിഞ്ഞ സീസണില്‍ ആര്‍സിബി മക്‌സ്‌വെല്ലിനെ 11 കോടിയ്ക്ക് ടീമിലെത്തിച്ചു. ഇത്തവണ പഞ്ചാബ് താരത്തിനായി മുടക്കിയത് 4.2 കോടി മാത്രം.

എക്സ്

ടിം ഡേവിഡ്- 8.25 കോടിയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച ടിം ഡേവിഡിനെ ഇത്തവണ സ്വന്തമാക്കിയത് ആര്‍സിബി. മുടക്കിയത് 3 കോടി.

എക്സ്

സമീര്‍ റിസ്‌വി- കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തെ വിളിച്ചെടുത്തത് 8.4 കോടിയ്ക്ക്. ഇത്തവണ ഡല്‍ഹി മുടക്കേണ്ടി വന്നത് വെറും 95 ലക്ഷം മാത്രം.

എക്സ്

വാഷിങ്ടന്‍ സുന്ദര്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ സീസണില്‍ 8.75 കോടി മുടക്കി. ഇത്തവണ ഗുജറാത്ത് വാഷിങ്ടന്‍ സുന്ദറിനെ സ്വന്തമാക്കി. വേണ്ടി വന്നത് 3.2 കോടി.

എക്സ്

ഫാഫ് ഡുപ്ലെസി- വെറ്ററന്‍ താരത്തെ ആര്‍സിബി 7 കോടിയ്ക്കാണ് ടീമിലെത്തിച്ചത്. ഇത്തവണ 2 കോടിയ്ക്ക് ഡല്‍ഹിയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

എക്സ്