സമകാലിക മലയാളം ഡെസ്ക്
കൊച്ചിയിലെത്തി
പുഷ്പ 2 വിന്‍റെ പ്രൊമോഷൻ പരിപാടിക്കായി കൊച്ചിയിലെത്തിയ അല്ലു അർജുന് ഗംഭീര സ്വീകരണമൊരുക്കി ആരാധകർ.
എയർപോട്ടിൽ
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അല്ലു അർജുനും പുഷ്പ ടീമും കൊച്ചി എയർപോർട്ടിലെത്തിയത്.
ഒരു നോക്കു കാണാൻ
പ്രിയതാരത്തെ ഒരു നോക്കു കാണാൻ എയർപോർട്ടിൽ വൻ ജനാവലിയാണ് കാത്തു നിന്നത്.
നന്ദി
കൊച്ചിയിൽ തന്നെ സ്വീകരിച്ച ആരാധകരോട് ഫെയ്സ്ബുക്കിലൂടെ അല്ലു അർജുൻ നന്ദിയും പറഞ്ഞിട്ടുണ്ട്.
'മല്ലു അർജു'ന് സ്വാഗതം
'മല്ലു അർജുനെ സ്വാഗതം ചെയ്ത് കേരളം'- എന്ന ക്യാപ്ഷനോടെ നിർമ്മാതാക്കളും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
റിലീസ്
ഡിസംബർ അഞ്ചിനാണ് പുഷ്പ തിയറ്ററുകളിലെത്തുക.
ഫഹദ് ഫാസിലും
ചിത്രത്തിൽ ഭൻവർ സിങ് ഷെഖാവത്ത് എന്ന വില്ലൻ വേഷത്തിൽ ഫഹദ് ഫാസിലുമെത്തുന്നുണ്ട്.
കിസിക്
സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ കിസിക് എന്ന ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക