സമകാലിക മലയാളം ഡെസ്ക്
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് സാനിയ അയ്യപ്പന്‍.
ഇപ്പോള്‍ പുതിയ തമിഴ് ചിത്രമായ സ്വര്‍ഗവാസല്‍ റിലീസിന് ഒരുങ്ങുകയാണ്.
ആര്‍ജെ ബാലാജി നായകനാവുന്ന ചിത്രത്തില്‍ സിംപിള്‍ തമിഴ് പെണ്‍കൊടിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിലെ താരത്തിന്റെ ലുക്കാണ്.
ചുവന്ന സാരിയിലാണ് സാനിയ സ്വര്‍ഗവാസല്‍ ട്രെയിലര്‍ ലോഞ്ചില്‍ എത്തിയത്.
അരികില്‍ സീക്വന്‍സ് വര്‍ക്കിലുള്ളതായിരുന്നു സാരി.
ഹെവി വര്‍ക്കിലുള്ള ബ്ലൗസാണ് സാരിക്കൊപ്പം അണിഞ്ഞത്.
സ്വര്‍ഗവാസല്‍ സിനിമയ്‌ക്കൊപ്പമുള്ള യാത്രയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സാനിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക