സമകാലിക മലയാളം ഡെസ്ക്
മാധ്യമപ്രവര്‍ത്തകര്‍ പ്രിയങ്കയുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് പിന്നാലെ, രാഹുലും പോക്കറ്റില്‍നിന്ന് ഫോണെടുത്ത് സഹോദരിയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു
പ്രിയങ്കയെ പിടിച്ചുനിര്‍ത്തി 'സ്റ്റോപ്പ്, സ്റ്റോപ്പ്... ഞാനുമൊരു പടമെടുക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ ഫോട്ടോയെടുക്കല്‍'
വയനാടിന്റെ ലോക്സഭാംഗമായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു സത്യപ്രതിജ്ഞ
സത്യപ്രതിജ്ഞ കാണാന്‍ അമ്മ സോണിയയും കുടുംബവും എത്തിയിരുന്നു.
വയനാട്ടില്‍ നിന്നും 4.10 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ലോക്സഭയിലേക്ക് വിജയിച്ചത്.
ഇത്തവണ കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്സഭാംഗമാണ് പ്രിയങ്ക ഗാന്ധി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്
പ്രിയങ്കയുടെ സഹോദരന്‍ രാഹുല്‍ഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവാണ്. അമ്മ സോണിയാഗാന്ധി രാജ്യസഭ എംപിയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക