സമകാലിക മലയാളം ഡെസ്ക്
ഡിസംബര്‍ 6 മുതല്‍ 10 വരെ അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ രണ്ടാം പോരാട്ടം.
പകല്‍ രാത്രി പോരാട്ടത്തില്‍ ഉപയോഗിക്കുന്നത് പിങ്ക് പന്ത്.
ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ശ്രദ്ധേയ നേട്ടം വിരാട് കോഹ്‌ലിക്ക്.
പിങ്ക് പന്ത് കളിച്ച് സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റര്‍ കോഹ്‌ലിയാണ്.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെയാണ് കോഹ്‌ലിയുടെ ശതകം.
ഇതുവരെ നാല് പിങ്ക് ബോള്‍ ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. നാലില്‍ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചു. ഏക തോല്‍വി ഓസ്‌ട്രേലിയക്കെതിരെ.
4 പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ നിന്നായി കോഹ്‌ലിക്ക് 277 റണ്‍സ്. 46.16 ആവറേജ്.
അവസാനമായി കോഹ്‌ലി പിങ്ക് ബോള്‍ കളിച്ചത് അഡ്‌ലെയ്ഡില്‍. ഓസ്‌ട്രേലിയക്കെതിരെ അന്ന് താരം 74 റണ്‍സെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക