സമകാലിക മലയാളം ഡെസ്ക്
പഠനത്തിൽ ഇപ്പോൾ കഠിനാധ്വാനമല്ല, സ്മാർട്ട് ആവുകയാണ് പ്രധാനം. കുറഞ്ഞ സമയത്തിൽ കൂടുതൽ പ്രൊഡക്ടിവിറ്റി, അതാണ് സ്മാർട്ട് ആവുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുപാട് നേരം കുത്തിയിരുന്നത് പഠിക്കുന്നത് കുട്ടികളെ സമ്മര്‍ദത്തിലാക്കും. പഠനം രസകരമാക്കാന്‍ ചില സ്മാര്‍ട്ട് ടെക്‌നിക്കുകള്‍ ഉപയോഗിക്കാം.
'ക്വാണ്ടിറ്റി' അല്ല 'ക്വാളിറ്റി' ആണ് മുഖ്യം
മണിക്കൂറുകള്‍ പുസ്തകത്തിന് മുന്നില്‍ സമയം ചെലവഴിക്കുന്നതും പരമാവധി പാഠഭാഗങ്ങള്‍ വായിച്ചു എന്നു പറയുന്നതും പഠനം ഗുണനിലവാരമുള്ളതാക്കണമെന്നില്ല. ചെറിയ സെഷനുകളായി തിരിച്ച് ഏകാഗ്രതയോടെ പഠിക്കുന്നത് കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ മനസിലാക്കാനും ഗ്രഹിക്കാനും സഹായിക്കും.
പിരിമുറുക്കത്തോട് 'ബൈ' പറയാം
മണിക്കൂറുകളോളം പഠിക്കുന്നത് കുട്ടികളില്‍ സമ്മര്‍ദവും പിരിമുറുക്കവും വര്‍ധിപ്പിക്കും. ഇത് അവരുടെ പ്രൊഡക്ടിവിറ്റി കുറയ്ക്കും. പഠനത്തിനിടെ ഇടവേളകള്‍ അനിവാര്യമാണ്. ഇത് തലച്ചോറിന് ഊര്‍ജവും ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കും.
'സമയം പാഴാക്കരുത്'
വായിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ച് വായിക്കുന്നതു കൊണ്ട് തലയിലിരിക്കണം എന്നില്ല. പഠിച്ച ഭാഗങ്ങള്‍ ക്വിസ് ആയോ മറ്റുള്ളവര്‍ക്ക് വിശദീകരിച്ചോ കൊടുക്കുന്നത് ഫലപ്രദമായി കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കും.
ഏകാഗ്രത
ചെറിയ സെഷനുകള്‍ ഏകാഗ്രതയോടെ ഇരിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കും. എന്നാല്‍ മണിക്കൂറുകള്‍ പഠനത്തില്‍ ചെലവഴിക്കുന്നത് അവരില്‍ ഏകാഗ്രതയില്ലാതാക്കും ഇത് പ്രോഡ്ക്ടിവിറ്റി കുറയ്ക്കാനും സമ്മര്‍ദം കൂട്ടാനും കാരണമാകും.
പഠിച്ചത് പരിശീലിക്കുക
പഠിച്ച കാര്യങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ പരിശീലിക്കുന്നത് അവര്‍ക്ക് കാര്യങ്ങളെ ബന്ധപ്പെടുത്തി പഠിക്കാന്‍ സഹായിക്കും.
പാഠ്യേതര പ്രവർത്തനങ്ങള്‍
സ്മാര്‍ട്ട് ആയി പഠിക്കുന്നത് കുട്ടികള്‍ക്ക് പാഠ്യേതര പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടാനും സഹായിക്കും. ഇത് അവരുടെ മറ്റ് കഴിവുകളെ വളര്‍ത്താന്‍ സഹായിക്കും. മൊത്തത്തിലുള്ള വൃക്തിഗത വികസനത്തിന് ഇത് വളരെ പ്രധാനമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക