സമകാലിക മലയാളം ഡെസ്ക്
സമൂഹത്തില്‍ പലതരത്തിലുള്ള ആളുകളാണുള്ളത്. ചിലര്‍ ആക്ടീവായി ഇടപഴകുകയും സൗഹൃദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ മറ്റു ചിലര്‍ നേരെ വിപരീതമാണ്.
അന്തര്‍മുഖരായ ആളുകള്‍
പൊതുവെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്‍ട്രോവേര്‍ട്ടുകള്‍ അഥവാ അന്തര്‍മുഖരായ ആളുകള്‍. നാണം കൂടുതലുള്ള ആളുകള്‍, പരുഷമായി പെരുമാറുന്നവര്‍, ബുദ്ധിജീവികള്‍ തുടങ്ങി ഇന്‍ട്രോവേര്‍ട്ടുകളെ കുറിച്ച് നിരവധി തെറ്റുദ്ധാരണകള്‍ ഉണ്ട്.
ചെറിയ സൗഹൃദ വലയം
ഇന്‍ട്രോവേര്‍ട്ട് ആയ ആളുകള്‍ പൊതുവെ വളരെ ചെറിയ സൗഹൃദ വലയമാണ് സൂക്ഷിക്കുക. പുതിയൊരാളുമായി അടുക്കാനും സൗഹൃദം സ്ഥാപിക്കാനും ഇത്തരക്കാര്‍ക്ക് മടിയായിരിക്കും. ഇവരുടെ ബന്ധങ്ങള്‍ ആഴമേറിയതും നീണ്ടു നില്‍ക്കുന്നതുമാണ്.
സാമൂഹിക ഇടപെടല്‍
സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴാണ് എക്‌സ്‌ട്രോവേര്‍ട്ടുകളായ ആളുകള്‍ ഊര്‍ജ്ജം കിട്ടുന്നതെങ്കില്‍ ഇന്‍ട്രോവേര്‍ട്ടുകളായ ആളുകളുടെ ഊര്‍ജ്ജം ഇത്തരം സാഹചര്യം നഷ്ടമാക്കും. ആഘോഷ പരിപാടികള്‍, ഒത്തുകൂടല്‍ തുടങ്ങിയവയ്ക്ക് ശേഷം ഒറ്റയ്ക്കിരിക്കണമെന്ന തോന്നല്‍ ഉണ്ടാകും. ഇത് അവര്‍ സ്വയം റീചാര്‍ജ് ആകുന്നതു പോലെയാണ്.
നാണമെന്ന് തെറ്റുദ്ധരിക്കും
അന്തർമുഖർ പൊതുവെ നിശബ്ദരും, സംയമനം പാലിച്ച് പെരുമാറുന്നവവരുമാണ് ഇത് അവര്‍ വലിയ നാണക്കാരാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാന്‍ കാരണമാകും.
തിരക്കുള്ള സമയം
ഇന്‍ട്രോവേര്‍ട്ടുകളായ ആളുകള്‍ തിരക്കുള്ള പ്രവർത്തനങ്ങളിലോ ചുറ്റുപാടുകളിലോ സമയം ചെലവഴിക്കേണ്ടിവരുമ്പോൾ അവർക്ക് ശ്രദ്ധയില്ലായ്മയും അമിതഭാരവും അനുഭവപ്പെടാം.
കൃത്യത
ഇന്‍ട്രോവേര്‍ട്ടുകളായ ആളുകള്‍ തങ്ങളുടെ വികാരങ്ങളെക്കുറിച്ചും അറിവും ഉൾക്കാഴ്ചയും ഉള്ളവരായിരിക്കും. ഇത്തരക്കാര്‍ അവരുടെ ഇഷ്ടങ്ങളെ കുറിച്ചും അനിഷ്ടങ്ങളെ കുറിച്ചും വളരെ കൃത്യതയുള്ളവരാണ്.
നിരീക്ഷണം
എക്സ്ട്രോവേര്‍ട്ടുകള്‍ കാര്യങ്ങളില്‍ എടുത്തു ചാടുകയും അനുഭവങ്ങളില്‍ നിന്ന് പഠിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ഇന്‍ട്രോവേര്‍ട്ടുകള്‍ കാര്യങ്ങള്‍ ആഴത്തില്‍ നിരീക്ഷണിച്ച ശേഷം മാത്രമാണ് തീരുമാനത്തില്‍ എത്തുക.