സമകാലിക മലയാളം ഡെസ്ക്
പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റിന് 6.7 ശതമാനമാണ് പലിശ.
ഉദാഹരണമായി പ്രതിദിനം 333 രൂപ വീതം നീക്കിവെച്ചാല്‍ അഞ്ചുവര്‍ഷം കൊണ്ട് ഏഴുലക്ഷത്തില്‍പ്പരം രൂപ സമ്പാദിക്കാം.
പ്രതിദിനം 333 രൂപ വീതം നീക്കിവെച്ചാല്‍ മാസംതോറുമുള്ള നിക്ഷേപം പതിനായിരം രൂപയാകും. അഞ്ചുവര്‍ഷം നിക്ഷേപിച്ചാല്‍ 7,13,659 രൂപ സമ്പാദിക്കാനാവും.
യഥാര്‍ഥത്തില്‍ ആറുലക്ഷം രൂപയാണ് നിക്ഷേപമായി വരിക. പലിശ ഇനത്തില്‍ 1,13,659 രൂപയാണ് ലഭിക്കുക.
അഞ്ചുവര്‍ഷം കഴിഞ്ഞും അക്കൗണ്ട് നീട്ടാനുള്ള ഓപ്ഷന്‍ ഉണ്ട്. അഞ്ചു വര്‍ഷം കൂടി നീട്ടിയാല്‍ കൂടുതല്‍ സമ്പാദിക്കാനാവും. തുടര്‍ന്ന് നിക്ഷേപം നടത്താതെ അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി അക്കൗണ്ട് നിലനിര്‍ത്താനുള്ള ഓപ്ഷനുമുണ്ട്.
സിംഗിള്‍, ജോയിന്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കും. ജോയിന്റ് അക്കൗണ്ടില്‍ പരമാവധി മൂന്ന് പേര്‍ മാത്രം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. പത്തുവയസിന് മുകളിലുള്ളവര്‍ക്ക് അവരുടെ പേരില്‍ തന്നെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണ്.
ഏറ്റവും കുറഞ്ഞ മാസ നിക്ഷേപം നൂറ് രൂപയാണ്. പത്തിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതിയായത് കൊണ്ട് റിസ്‌ക് ഇല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക