സമകാലിക മലയാളം ഡെസ്ക്
പ്രിയ താരങ്ങൾ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അദിതി റാവു ഹൈദരിയും സിദ്ധാർഥും.
പുതിയ ജീവിതത്തിലേക്ക്
ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരും പുതുജീവിതത്തിലേക്ക് കാലെടുത്ത് വച്ചത്.
പ്രീ വെഡിങ് ഫോട്ടോഷൂട്ട്
ഇപ്പോഴിതാ ഇരുവരും പ്രീ വെഡിങ് ഫോട്ടോഷൂട്ടിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.
രാജസ്ഥാനിൽ നിന്ന്
രാജസ്ഥാനിലെ അലില ഫോർട്ട് ബിഷൻഗറിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്.
കറുപ്പ് നിറത്തിലെ വസ്ത്രം
കറുപ്പ് നിറത്തിലെ വസ്ത്രങ്ങളിലാണ് ഇരുവരെയും ചിത്രങ്ങളിൽ കാണാനാവുക.
ക്യാപ്ഷൻ
'നിങ്ങൾ നിങ്ങളായിരിക്കൂ, ഞാനും ഞാനായിരിക്കും, പ്രിയേ എൻ്റെ കൈ പിടിക്കൂ...ബാക്കി നമുക്ക് കാണാം' - എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ഇരുവരും കുറിച്ചിരിക്കുന്നത്.
പ്രണയം
2021 ൽ മഹാസമുദ്രം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്.
വിവാഹനിശ്ചയം
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക