സമകാലിക മലയാളം ഡെസ്ക്
ഫിറ്റ്നസ് ഫ്രീക്കുകള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത പ്രധാനപ്പെട്ട ചേരുവയാണ് ചിയ സീഡ്സ്. പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കള്‍, ഒമേഗ -3 ഫാറ്റി ആസിഡ്, വിറ്റിമിനുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ചിയ സീഡ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
വെള്ളത്തില്‍ കുതിര്‍ത്ത വെച്ച ശേഷമാണ് ചിയ സീഡ്സ് ഉപയോഗിക്കേണ്ടത്. ഇത് അവയുടെ പോഷകമൂല്യം മുഴുവനായും ശരീരം ആഗിരണം ചെയ്യാന്‍ സഹായിക്കും. എന്നാല്‍ എത്ര സമയം ചിയ സീഡ്സ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കണമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്.
ചിയ വിത്തുകള്‍ തലേന്ന് രാത്രി മുഴുവന്‍ (8 മുതല്‍ 12 മണിക്കൂര്‍) കുതിര്‍ത്ത് വെച്ച ശേഷം ഉപയോഗിക്കുന്നതാണ് അവയുടെ മുഴുവന്‍ ഗുണങ്ങള്‍ ലഭിക്കാന്‍ ഏറ്റവും നല്ലത്.
എട്ട് മുതല്‍ 12 മണിക്കൂര്‍ ചിയ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നത് അവരുടെ പോഷകമൂല്യം വര്‍ധിപ്പിക്കും. ഇത് ശരീരത്തില്‍ ജലാശം നിലനിര്‍ത്താന്‍ സഹായിക്കും.
വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചിയ വിത്തുകള്‍ കഴിക്കുന്നത് അവയില്‍ അടങ്ങിയ ഹൈറ്റിക് ആസിഡ് ശരീരത്തില്‍ എത്താനും ഇത് ദഹനത്തിന് സഹായിക്കുകയും ചെയ്യും.
ചിയ വിത്തുകള്‍ വെള്ളത്തില്‍ ശരിയായ രീതിയില്‍ കുതിര്‍ക്കാതെ കഴിക്കുന്നത് ദഹനക്കേട്, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കാം. കൂടാതെ ഇവ തൊണ്ടയില്‍ കുരുങ്ങാനും സാധ്യതയുണ്ട്.
സ്മൂത്തി ഉണ്ടാക്കുമ്പോള്‍ ചിയ വിത്തുകള്‍ കുതിര്‍ക്കേണ്ട ആവശ്യമില്ല. നേരിട്ട് മിക്‌സിയില്‍ മറ്റ് ചേരുവയ്‌ക്കൊപ്പം ചേര്‍ക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക