സമകാലിക മലയാളം ഡെസ്ക്
മത്സരത്തില്‍ ബവുമ 113 റണ്‍സും സ്റ്റബ്‌സ് 122 റണ്‍സും അടിച്ചെടുത്തു.
ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 249 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയത്.
2012ല്‍ ഇതിഹാസങ്ങളായ ജാക്വിസ് കാലിസും എബി ഡിവില്ല്യേഴ്‌സും ചേര്‍ന്നുയര്‍ത്തിയ റെക്കോര്‍ഡാണ് പഴങ്കഥയായത്.
കാലിസ്- ഡിവില്ല്യേഴ്‌സ് സഖ്യം അന്ന് 192 റണ്‍സ് കൂട്ടുകെട്ടാണുയര്‍ത്തിയത്.
മൊത്തം പട്ടികയില്‍ ബവുമ- സ്റ്റബ്‌സ് സഖ്യത്തിന്റെ പ്രകടനം നാലാം സ്ഥാനത്ത്.
ഓസ്‌ട്രേലിയയുടെ ജോ ബേണ്‍സ്- ട്രാവിസ് ഹെഡ് സഖ്യം ഉയര്‍ത്തിയ 308 റണ്‍സാണ് ടെസ്റ്റിലെ മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക