International Coffee Day: സ്ഥിരം കോഫി കുടിക്കുന്നവരാണോ? അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ഇതാ

സമകാലിക മലയാളം ഡെസ്ക്

2020 ലെ പഠനമനുസരിച്ച് നെതര്‍ലന്‍ഡ്‌സ് ആണ് ഏറ്റവും കൂടുതല്‍ കോഫി ഉപയോഗിക്കുന്ന രാജ്യം (ആളോഹരി 8.3 കിലോഗ്രാം)

കോഫി

ലിസ്റ്റില്‍ ഫിന്‍ലന്‍ഡ് രണ്ടാമതും സ്വീഡന്‍ മൂന്നാം സ്ഥാനത്തും എത്തി

കോഫി

ലോകത്ത് ലഭ്യമായ ഏറ്റവും വിലകൂടിയ കോഫി കോപി ലുവാക്ക് കോഫിയാണ്, കിലോയ്ക്ക് 44000 രൂപയിലധികം നല്‍കണം. കാപ്പിക്കുരു തിന്നുന്ന വെരുകിന്‍റെ വിസര്‍ജ്യത്തില്‍നിന്നാണ് ഇതുണ്ടാക്കുന്നത്.

കോഫി

'ഖഹ്വ' എന്ന അറബി വാക്കില്‍നിന്നാണ് കോഫി എന്ന പദം ഉണ്ടായത്. ഒട്ടോമന്‍ തുര്‍ക്കികള്‍ പിന്നീട് 'കഹ്വെ' എന്ന പദം ഉപയോഗിച്ചു

കോഫി

1582ലാണ് 'കോഫി' എന്ന ഇംഗ്ലീഷ് പേര് ഉപയോഗിച്ച് തുടങ്ങിയത്

കോഫി

2019 ജൂണ്‍ 15 ലെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും വലിയ കപ്പ് കോഫി തയാറാക്കിയത് കൊളംബിയയിലാണ്

കോഫി

കപ്പില്‍ 22,739.14 ലിറ്റര്‍ കോഫിയാണ് നിറച്ചത്, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും നേടി

കോഫി

കോഫി വളരെ കുറച്ച് ഉപയോഗിക്കുന്ന രാജ്യമാണ് ബ്രിട്ടന്‍, പ്രതിവര്‍ഷം ഏകദേശം 2.8 കിലോ കോഫിയാണ് ഒരാള്‍ ഉപയോഗിക്കുന്നത്

കോഫി

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ കോഫി ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പാനീയങ്ങളില്‍ ഒന്നാണ്

കോഫി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക