സമകാലിക മലയാളം ഡെസ്ക്
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള രാജ്യത്തെ ഏഴ് സമ്പന്ന സംസ്ഥാനങ്ങള്‍ ചുവടെ:
മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 31 ലക്ഷം കോടിയാണ് സംസ്ഥാന ജിഡിപി.
രണ്ടാം സ്ഥാനത്ത് തമിഴ്‌നാട് ആണ്. 20 ലക്ഷം കോടിയാണ് തമിഴ്‌നാടിന്റെ സംസ്ഥാന ജിഡിപി.
20 ലക്ഷം കോടി സംസ്ഥാന ജിഡിപിയുമായി ഗുജറാത്ത് ആണ് മൂന്നാം സ്ഥാനത്ത്.
ഏറ്റവും വലിയ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശാണ് നാലാം സ്ഥാനത്ത്. 19.7 ലക്ഷം കോടിയാണ് ഉത്തര്‍പ്രദേശിന്റെ സംസ്ഥാന ജിഡിപി. ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണിത്.
കര്‍ണാടകയാണ് തൊട്ടുപിന്നില്‍. 19.6 ലക്ഷം കോടി സമ്പദ് വ്യവസ്ഥയാണ് കര്‍ണാടകയുടേത്.
13 ലക്ഷം കോടി സംസ്ഥാന ജിഡിപിയുമായി പശ്ചിമ ബംഗാള്‍ ആണ് ആറാം സ്ഥാനത്ത്. സാംസ്‌കാരികമായി ഏറെ സമ്പന്നമായ സംസ്ഥാനം കൂടിയാണിത്.
ആന്ധ്രാപ്രദേശാണ് ഏഴാം സ്ഥാനത്ത്. 11.3 ലക്ഷം കോടി സമ്പദ് വ്യവസ്ഥയാണ് ആന്ധ്രയുടേത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക