സമകാലിക മലയാളം ഡെസ്ക്
ഒരു റെക്കോര്‍ഡിനായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ തമ്മിൽ മത്സരം. സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് റെക്കോര്‍ഡിനായി മത്സരിക്കുന്നത്.
ബംഗ്ലാദേശിനെതിരായ പോരാട്ടത്തിനുള്ള ടീമിൽ ഹർദിക്കുണ്ട്. ബുംറ ഇല്ല. താരത്തിനു ബുംറയെ മറികടക്കാൻ അവസരമുണ്ട്.
ഇരുവരേയും കാത്തിരിക്കുന്നത് അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ പേസ് ബൗളര്‍ എന്ന റെക്കോര്‍ഡ്.
നിലവില്‍ ടീമില്‍ ഇല്ലാത്ത ഭുവനേശ്വര്‍ കുമാറിന്റെ പേരിലാണ് റെക്കോര്‍ഡ്. 87 കളിയില്‍ 90 വിക്കറ്റുകള്‍.
70 മത്സരങ്ങളില്‍ നിന്നു 89 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്.
റെക്കോര്‍ഡിലേക്ക് ബുംറയ്ക്ക് വേണ്ടത് 2 വിക്കറ്റുകള്‍.
102 മത്സരങ്ങളില്‍ നിന്നു 86 വിക്കറ്റുകളുമായി ഹര്‍ദിക് പാണ്ഡ്യ തൊട്ടു പിന്നാലെ.
ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ എന്ന റെക്കോര്‍ഡ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ പേരിലാണ്. 96 വിക്കറ്റുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക