ഇന്നറിഞ്ഞില്ലെങ്കിൽ പിന്നെ എന്നറിയും; ലോക മുട്ട ദിനം

സമകാലിക മലയാളം ഡെസ്ക്

പ്രോട്ടീന്‍റെ മാത്രം ഉറവിടമായി മുട്ടയെ തെറ്റിദ്ധരിക്കരുത്. നിരവധി പോഷക​ഗുണങ്ങൾ ഉള്ള ഒന്നാണ് മുട്ട. ഇന്ന് ലോക മുട്ട ദിനമാണ്. മുട്ട നമ്മുടെ ഡയറ്റിന്റെ ഭാ​ഗമാക്കേണ്ടതിന്‍റെ പ്രാധാന്യം ഇതാ

ഊര്‍ജം നിലനിർത്താൻ

ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട ഊര്‍ജം നല്‍കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. രാവിലെ ഒരു പുഴുങ്ങിയ മുട്ട കഴിക്കുന്നത് നല്ലതാണ്. ഇവയിൽ വിറ്റാമിൻ ബി2 അടങ്ങിയിട്ടുണ്ട്,. ഇത് കാർബോഹൈട്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെ ഊർജവും ​ഗ്ലൂക്കോസുമാക്കി മാറ്റുന്നു.

ശരീരഭാരം കുറയ്ക്കാൻ

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ വയർ പെട്ടെന്ന് നിറഞ്ഞതായി തോപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

തലച്ചോറിന്

മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊളീൻ എന്ന ഘടകം തലച്ചോറിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് തലച്ചോറിലെ കോശങ്ങൾക്ക് ഊർജം പകരാനും ഓർമശക്തി ബുദ്ധശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.

എല്ലിനും പല്ലിനും

മുട്ടയിൽ എല്ലുകളുടെ ബലത്തിന് ആവശ്യനായ കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി കാൽസ്യം ആ​ഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും.

കൊളസ്ട്രോൾ

കൊളസ്ട്രോളിനെ അകറ്റിനിർത്താൻ ദിവസവും മുട്ട ഡയറ്റിൽ ചേർക്കുന്നത് നല്ലതാണ്. മുട്ടിയിൽ അടങ്ങിയിരിക്കുന്നത് മോണോസാച്ചുറേറ്റഡ് കൊഴുപ്പും പോളിസാച്ചുറേറ്റഡ് കൊഴുപ്പുമാണ്. ഇവ ചീത്ത കൊളസ്ട്രോൾ ഉണ്ടാകാതെ സൂക്ഷിക്കുന്നു. മുട്ട പൊരിച്ചു കഴിക്കുന്നതിലും പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്.

ഹൃയദാരോ​ഗ്യം

മുട്ടയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് വാസോഡയലേഷൻ എന്ന അവസ്ഥ ഒഴിവാക്കാൻ സഹായിക്കും. രക്തക്കുഴലുകൾ വികസിച്ച് കൂടു‌തൽ രക്തം എത്തുന്ന അവസ്ഥയാണ് വാസോഡയലേഷന്‍. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യക വര്‍ധിപ്പിക്കും. എന്നാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിലൂടെ രക്തപ്രവാഹം തടയാന്‍ സഹായിക്കും.

കണ്ണുകള്‍ക്ക്

മുട്ടയില്‍ അടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകള്‍ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. കരാറ്റനോയ്ഡുകള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയും.

അനീമിയ

അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട പുഴുങ്ങി കഴിക്കുന്നത്. ഇതിലെ വൈറ്റമിന്‍ ബി 12 ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ദിവസവും ഇതേ രീതിയില്‍ മുട്ട കഴിയ്ക്കുന്നത് രക്തോല്‍പാദനവും രക്തപ്രവാഹവുമെല്ലാം മെച്ചപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക