നദാലിന്റെ 9 അനുപമ റെക്കോര്‍ഡുകള്‍...

സമകാലിക മലയാളം ഡെസ്ക്

ടെന്നീസ് കോര്‍ട്ടില്‍ അപൂര്‍വമായ റെക്കോര്‍ഡുകളുമായി പടിയിറക്കം.

റാഫേല്‍ നദാല്‍ | എക്സ്

ഏറ്റവും കൂടുതല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ താരം. 14 വട്ടം നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ വിജയം പിടിച്ചു.

എക്സ്

14 ഫ്രഞ്ച് ഓപ്പണ്‍ നേട്ടത്തില്‍ മറ്റൊരു റെക്കോര്‍ഡും. ഒരു ടൂര്‍മെന്റില്‍ തന്നെ ഇത്രയും കിരീട നേട്ടം മറ്റൊരു താരത്തിനു മറ്റൊരു ടൂര്‍ണമെന്റിലും ഇന്നുവരെ സാധ്യമായിട്ടില്ല.

എക്സ്

ഗോള്‍ഡന്‍ സ്ലാം നേടിയ മൂന്ന് ടെന്നീസ് താരങ്ങളില്‍ ഒരാള്‍. നാല് ഗ്രാന്‍ഡ് സ്ലാമുകളും ഒളിംപിക്‌സ് സ്വര്‍ണവുമാണ് ഗോള്‍ഡന്‍ സ്ലാം. ഈ നേട്ടം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരവും നദാല്‍ തന്നെ (24ാം വയസില്‍).

എക്സ്

മൂന്ന് പതിറ്റാണ്ടിനിടയില്‍ 3 തവണ ലോക ഒന്നാം നമ്പര്‍ താരം. 2000, 2010, 2020 വ്യത്യസ്ത ഘട്ടങ്ങളില്‍ താരം ഒന്നാം സ്ഥാനത്തെത്തി.

എക്സ്

ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫൈനലുകള്‍ കളിച്ച താരം. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ 14 തവണ കളിച്ചു.

എക്സ്

തുടരെ 81 തവണ കളി മണ്‍ കോര്‍ട്ടില്‍ വിജയം. 2005 മുതല്‍ 2007 വരെയാണ് അപരാജിത കുതിപ്പ്. ലോക കായിക ചരിത്രത്തില്‍ തന്നെ ഒരു താരവും ഇത്ര തുടര്‍ വിജയങ്ങള്‍ നേടിയിട്ടില്ല. (ഈ തുടര്‍ ജയം ലോക റെക്കോര്‍ഡാണ്)

എക്സ്

ഫ്രഞ്ച് ഓപ്പണില്‍ ആകെ 112 വിജയങ്ങള്‍. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ചരിത്രത്തിലെ ഏക പുരുഷ ടെന്നീസ് താരം.

എക്സ്

വ്യത്യസ്ത ഒളിംപിക്‌സില്‍ സിംഗിള്‍സ്, ഡബിള്‍സ് സ്വര്‍ണങ്ങള്‍ നേടുന്ന ഒരേയൊരു താരം. 2008ല്‍ സിംഗിള്‍സിലും 16ല്‍ ഡബിള്‍സിലും സുവര്‍ണ നേട്ടം.

എക്സ്

4 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഒളിംപിക്‌സ് സിംഗിള്‍സ്, ഡബിള്‍സ് സ്വര്‍ണ മെഡലുകളും നേടിയ ഏക താരം.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക