അതിവേഗം 2500 റണ്‍സ്, സൂര്യയ്ക്ക് നേട്ടം

സമകാലിക മലയാളം ഡെസ്ക്

അന്താരാഷ്ട്ര ടി20യില്‍ സൂര്യ 2500 റണ്‍സ് പിന്നിട്ടു.

സൂര്യകുമാര്‍ യാദവ് | പിടിഐ

അതിവേഗം 2500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം.

പിടിഐ

ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ വിരാട് കോഹ്‌ലിയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.

വിരാട് കോഹ്ലി | എക്സ്

സൂര്യകുമാര്‍ 71 ഇന്നിങ്‌സുകളില്‍ നിന്നാണ് രണ്ടാമതെത്തിയത്. 68 ഇന്നിങ്‌സില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം.

പിടിഐ

മറ്റൊരു റെക്കോര്‍ഡും 2500 പിന്നിട്ട് സൂര്യ സ്വന്തമാക്കി.

പിടിഐ

അതിവേഗം 2500 റണ്‍സ് (വര്‍ഷം കണക്കില്‍) നേടുന്ന ആദ്യ താരമായി സൂര്യ മാറി.

പിടിഐ

മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റെ പേരിലാണ് റെക്കോര്‍ഡ്. ഇതാണ് സൂര്യ തകര്‍ത്തത്.

ബാബര്‍ അസം | എക്സ്

സൂര്യ 3 വര്‍ഷം 212 ദിവസവും പിന്നിട്ടപ്പോഴാണ് ടി20 അന്താരാഷ്ട്ര പോരില്‍ 2500 റണ്‍സ് നേടിയത്. ബാബര്‍ 5 വര്‍ഷവും 65 ദിവസവും എടുത്താണ് നാഴികക്കല്ല് താണ്ടിയത്.

പിടിഐ

ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ സൂര്യ 35 പന്തില്‍ 75 റണ്‍സടിച്ചു. 5 സിക്‌സും 8 ഫോറും തൂക്കി.

പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക