ഇന്ത്യന്‍ പിച്ചിലെ കോഹ്‌ലി, കിവികള്‍ക്ക് നെഞ്ചിടിപ്പ്!

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ പിച്ചില്‍ മികച്ച ബാറ്റിങാണ് കരിയറില്‍ കോഹ്‌ലി പുറത്തെടുത്തിട്ടുള്ളത്.

വിരാട് കോഹ്‌ലി | എക്സ്

കിവികള്‍ക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ 6 ടെസ്റ്റുകളാണ് കോഹ്‌ലി കളിച്ചത്. 557 റണ്‍സ് അടിച്ചെടുത്തു. രണ്ട് വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും.

എക്സ്

ഇന്ത്യന്‍ മണ്ണിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ച്വറി ന്യൂസിലന്‍ഡിനെതിരെയാണ് കോഹ്‌ലി സ്വന്തമാക്കിയത്.

എക്സ്

2012ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ശതകം പിറന്നത്. അന്ന് 103 റണ്‍സാണ് കോഹ്‌ലി കണ്ടെത്തിയത്.

എക്സ്

ഈ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 51 റണ്‍സും കോഹ്‌ലി അടിച്ചെടുത്തു.

എക്സ്

ആ പരമ്പരയില്‍ താരം 212 റണ്‍സെടുത്തു. രണ്ട് അര്‍ധ സെഞ്ച്വറികളും, ഒരു ശതകവും ഇതിലുണ്ട്.

എക്സ്

ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റിലെ ആദ്യ ഇരട്ട സെഞ്ച്വറിയും കോഹ്‌ലി നേടിയത് കിവികള്‍ക്കെതിരെ തന്നെ. 2016ലാണ് ഇരട്ട ശതകം നേടിയത്.

എക്സ്

211 റണ്‍സാണ് കോഹ്‌ലി അന്ന് അടിച്ചെടുത്തത്. താരത്തിന്റെ മികവില്‍ ഇന്ത്യ 557 റണ്‍സും സ്വന്തമാക്കി.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക