കഷണ്ടിക്ക് 'മരുന്നുണ്ട്', വീട്ടിൽ തന്നെ

സമകാലിക മലയാളം ഡെസ്ക്

കറ്റാര്‍വാഴ

കഷണ്ടിക്ക് ഏറ്റവും ചെലവുകുറഞ്ഞ മാർഗ്ഗങ്ങളിലൊന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്‍ നേരിട്ട് തലയോട്ടിയിലും മുടിയിലും പുരട്ടി 20 മിനിറ്റ് വെച്ച ശേഷം കഴുകി കളയാം. ഇത് താരൻ കുറയ്ക്കുകയും അധിക എണ്ണ മൂലം അടഞ്ഞ രോമകൂപങ്ങളെ തുറക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് തവണ വരെ ഇത് പ്രയോഗിക്കുക.

മീനെണ്ണ

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ മീനെണ്ണ മുടി വളരാന്‍ സഹായിക്കും. മീനെണ്ണ സപ്ലിമെന്‍റ് ആയോ നിങ്ങള്‍ ഉപയോഗിക്കുന്ന എണ്ണയില്‍ ചേര്‍ത്തോ ദിവസവും ഉപയോഗിക്കാം.

ഉള്ളി നീര്

മുടി കൊഴിച്ചിലിന് കാലാകാലങ്ങളായി പ്രയോഗിക്കുന്ന ഒന്നാണ് സവോളയുടെ നീര് അല്ലെങ്കില്‍ ഉള്ളി നീര്. ഇത് കൊളജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. തലയോട്ടിയിലും മുടിയിലും ഉള്ളി നീര് പുരട്ടി കുറഞ്ഞത് 15 മിനിറ്റ് നേരമെങ്കിലും വയ്ക്കുക, എന്നിട്ട് ഇളം ചൂടുള്ള വെള്ളത്തിൽ തല കഴുകുക.

നാരങ്ങ

വിറ്റാമിന്‍ സി ധാരാളം നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യ മെച്ചപ്പെടുത്തും. വെളിച്ചെണ്ണയില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നത് മുടി നന്നായി വളരാന്‍ സഹായിക്കും.

റോസ്‌മേരി ഓയില്‍

ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ റോസ്‌മേരി ഓയില്‍ തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് നിങ്ങള്‍ വെളിച്ചെണ്ണയില്‍ അല്‍പം ചേര്‍ത്ത് കഷണ്ടി ഉള്ള ഭാഗത്തും മുടിയിലും നേരിട്ട് പുരട്ടി മസാജ് ചെയ്യാം.

സ്‌കാല്‍പ് മസാജ്

ആഴ്ചയില്‍ രണ്ട് തവണ സ്‌കാല്‍പ്പിന് നല്ല മസാജ് കിട്ടുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടാനും നന്നായി വളരാനും സഹായിക്കും. ഏത് എണ്ണ ഉപയോഗിച്ചും സ്കാല്‍പ്പ് മസാജ് ചെയ്യാം.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും സമ്മര്‍ദത്തെ അകറ്റി നിര്‍ത്തുന്നതും മുടി കൊഴിച്ചില്‍ ഒരു പരിധിവരെ കുറയാന്‍ സഹായിക്കും. ഇത് കഷണ്ടി ഉണ്ടാകുന്നത് തടയും.