ഒക്ടോബര്‍ 18 ആര്‍ത്തവ വിരാമ ദിനം: മെനോപോസ് നേരത്തെയോ, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

എന്താണ് ആര്‍ത്തവ വിരാമം? സ്ത്രീകളില്‍ മാനസികവും ശാരീരികവുമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നതാണ് ആര്‍ത്തവ വിരാമം.

Toxic

ആര്‍ത്തവ വിരാമം എന്ന ഘട്ടത്തിലെ ജൈവശാസ്ത്രപരവും സാമൂഹികവും ശാരീരികവുമായ മാറ്റങ്ങളിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ കൊണ്ടുവരുന്നതിനാണ് ഒക്ടോബര്‍ 18 ലോക ആര്‍ത്തവ വിരാമ ദിനമാണ് ആചരിച്ചു വരുന്നത്.

പ്രായം: 50കളിലാണ് സാധാരണയായി സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത്.

കാരണം: അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനശേഷി കുറയുകയും ഹോര്‍മോണ്‍ ഉല്‍പ്പാദനം നില്‍ക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഈ സമയത്ത് ശാരീരിക മാനസിക വ്യതിയാനങ്ങള്‍ സ്വയം മനസിലാക്കി ജീവിത രീതികള്‍ അതിനനുസരിച്ച് മാറ്റം വരുത്തണം.

ഭക്ഷണ രീതികള്‍ ക്രമീകരിക്കണം, വ്യായാമം ശീലമാക്കണം.

ഭക്ഷണ രീതികള്‍ ക്രമീകരിക്കണം, വ്യായാമം ശീലമാക്കണം.

എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം.

45 വയസിന് മുമ്പ് ആര്‍ത്തവ വിരാമം സംഭവിക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്.

പിന്തുണ പ്രധാനം: ആര്‍ത്തവിരാമ കാലഘട്ടത്തില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്. ആ സമയത്ത് കുടുംബത്തിന്റെ പിന്തുണ വളരെ പ്രധാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates