സമകാലിക മലയാളം ഡെസ്ക്
ഓറഞ്ചിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും അറിയാം. എന്നാല്‍ കഴിച്ച ശേഷം വലിച്ചെറിയുന്ന ഓറഞ്ചിന്‍റെ തൊലിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയുമോ?
കാൻസറിനെ തടയും
ഓറഞ്ച് തൊലിയിൽ അടങ്ങിയ ലിമോണീൻ സംയുക്തം കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇവയിൽ ഫ്ലേഫനോയിഡുകളുടെ അളവും കൂടുതലാണ്.
ശ്വാസകോശാരോഗ്യം
ഓറഞ്ചിൽ ഉള്ളതിനെക്കാൾ മൂന്ന് മടങ്ങ് വിറ്റാമിൻ സി ഓറഞ്ചിന്‍റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ശ്വാസകോശ അണുബാധ തടയാനും സഹായിക്കും. കൂടാതെ ശ്വാസകോശത്തിൽ നിന്ന് കഫം പുറന്തള്ളാനും ഓറഞ്ചിന്റെ തൊലി കഴിക്കുന്നത് സഹായിക്കും.
ഹൃദയാരോഗ്യം
ഓറഞ്ചിൻ്റെ തൊലികളിൽ ഹെസ്പെരിഡിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് വീക്കം കാരണമുണ്ടാകുന്ന ഹൃദ്രോഗങ്ങളെ തടയാൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന പോളിമെത്തോക്സൈലേറ്റഡ് സംയുക്തവും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
ശരീരഭാരം
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊഴുപ്പിനെ കത്തിക്കാൻ സഹായിക്കുന്നു. കൂടാതെ ഓറഞ്ച് കലോറി കുറഞ്ഞതാണ്. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ആരോഗ്യകരമായ ഒരു ചോയ്സ് ആണ്.
ദഹനം
സിട്രസ് പഴങ്ങളുടെ തൊലി ദഹന സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കാൻ മുൻകാലങ്ങൾ മുതൽ ഉപയോഗിച്ചിരുന്നു. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.
ദന്ത സംരക്ഷണം
ഓറഞ്ച് തൊലിയുടെ ആന്റി-ബാക്ടീരിയിൽ ഗുണങ്ങൾ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. കൂടാതെ ഇവയിൽ അടങ്ങിയ ലിമോണീൻ സംയുക്തം പ്രകൃതിദത്തമായി പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കും.
മുഖം തിളങ്ങാൻ
ബ്ലാക്ക്ഹെഡ്സ്, മുഖക്കുരു, പാടുകൾ എന്നിവ പരിഹരിക്കാൻ ഓറഞ്ച് തൊലി ചർമത്തിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ടാൻ നീക്കുന്നതിന് ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലിലോ തൈരിലോ ചേർത്ത് പുരട്ടാവുന്നതാണ്. ഓറഞ്ച് തൊലിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമത്തിലെ ഇലാസ്തികത വർധിപ്പിക്കാനും കൊളജൻ ഉൽപാദനം വർധിപ്പിക്കാനും സഹായിക്കും.