വളകാപ്പില്‍ അതീവ സുന്ദരിയായി മാളവിക

സമകാലിക മലയാളം ഡെസ്ക്

അവതാരകയും നര്‍ത്തകിയും നടിയുമായ താരമാണ് മാളവിക കൃഷ്ണദാസ്

റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലെത്തിയ മാളവിക വിവാഹം കഴിച്ചത് സഹ മത്സരാര്‍ഥി ആയിരുന്ന തേജസിനെയാണ്.

ഇരുവരും ഇപ്പോള്‍ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പാണ്.

വളകാപ്പ് ചടങ്ങുകളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലാണ് മാളവിക ഷെയര്‍ ചെയ്തിരിക്കുന്നത്.

ഉടനെ അച്ഛനുമമ്മയുമാകും എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വിഡിയോകളും മാളവിക പങ്കുവെച്ചിരിക്കുന്നത്.

നാടന്‍ ലുക്കില്‍ പച്ച കാഞ്ചീപുര പട്ടുസാരിയും ചുവപ്പ് ബോര്‍ഡറുള്ള സാരിയുമാണ് വേഷം.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്

അതീവ സുന്ദരിയായിരിക്കുന്നുവെന്നും അതുകൊണ്ട് ആണ്‍കുഞ്ഞായിരിക്കുമെന്നുമാണ് ചിലരുടെ കമന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക