സമകാലിക മലയാളം ഡെസ്ക്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ഇന്ത്യന്‍ കോടീശ്വരനായ വ്യവസായിയുമാണ് മുകേഷ് അംബാനി.
ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തെ പ്രമുഖ സമ്പന്നരുടെ ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ച വ്യവസായിയുമാണ് അദ്ദേഹം.
ഫോബ്സ് ഒക്ടോബര്‍ 19ന് പുറത്തിറക്കിയ ശതകോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച് മുകേഷ് അംബാനിക്ക് 10660 കോടി ഡോളറാണ് ആസ്തി ( 89,61,80,13,76,580 രൂപ)
ലോകത്തെ പ്രമുഖ ആഢംബര ഭവനകളില്‍ ഒന്ന് മുകേഷ് അംബാനിയുടേതാണ്. മുംബൈയിലുള്ള ആന്റില. ഇതിന് പുറമേ നിരവധി ആഢംബര കാറുകളും പ്രൈവറ്റ് ജെറ്റുകളും വാച്ചുകളും സ്വന്തമായി ഉണ്ട്.
വര്‍ഷംതോറും അംബാനി ശരാശരി 280 കോടി ഡോളറാണ് സമ്പാദിക്കുന്നത്.
ഓരോ സെക്കന്‍ഡ് അടിസ്ഥാനത്തില്‍ കണക്കാക്കുകയാണെങ്കില്‍ ശരാശരി 51,250 രൂപയാണ് സമ്പാദിക്കുന്നത്.
2020ന് ശേഷം അംബാനി ശമ്പളം വാങ്ങുന്നില്ല. കോവിഡ് മഹാമാരി സമയത്താണ് ശമ്പളം വാങ്ങേണ്ട എന്ന് തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക