ഇതാര് എഐ ജനറേറ്റഡ് ദേവതയോ! വൈറലായി ഇഷാനിയുടെ ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സമൂഹ മാധ്യമങ്ങളില്‍ സജീവമായ കുടുംബമാണ് നടനും രാഷ്ട്രീയക്കാരനുമായ കൃഷ്ണകുമാറിന്റേത്.

കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ ഇഷാനി കൃഷ്ണ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സാരിയില്‍ രവി വര്‍മ ചിത്രത്തിലെ ശകുന്തളയെപോലെയാണ് ഇഷാനിയെ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

കഴുത്തില്‍ ഗോള്‍ഡന്‍ കളറിലെ മാലകളും നെറ്റിചുട്ടിയും വളകളുമാണ് ഇഷാനി പെയര്‍ ചെയ്തിരിക്കുന്നത്.

താരത്തിന്റെ ചിത്രങ്ങള്‍ക്ക് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്

ഒരു എഐ ജനറേറ്റഡ് ദേവതയെപ്പോലെയുണ്ടെന്നാണ് പലരുടേയും കമന്റുകള്‍

ഭ്രമയുഗം യക്ഷി അല്ലേയെന്ന് ചോദിക്കുന്നവരും ഉണ്ട്.

വണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി അഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ചത്.

ഇഷാനിയുടെ മാത്രമല്ല, കൃഷ്ണകുമാറിന്റെ ഭാര്യയുടേയും മക്കളുടേയും യൂട്യൂബ് വിഡിയോകളും ഫോട്ടോകളും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക