സമകാലിക മലയാളം ഡെസ്ക്
ഫ്രിഡ്ജ് ഉപകാരിയാണെങ്കിലും ഫ്രിഡ്ജിനുള്ളിലെ ഫ്രീസര്‍ ചിലപ്പോള്‍ പണി തരാറുണ്ട്. മറ്റൊരു സാധാനവും വെക്കാന്‍ പോലും പറ്റാത്തതരത്തില്‍ ഐസ് കട്ടപിടിക്കും. ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് ഫ്രിഡ്ജിനെ തന്നെ നശിപ്പിക്കും.
ഫ്രീസറിനുള്ളിലെ ഈ ഐസ് മല ഒരിക്കലും കുത്തി പൊളിക്കാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ അപകടം ചെയ്യും. ഫ്രീസറില്‍ ഐസ് കട്ടപിടിക്കാതിരിക്കാന്‍ ചില പൊടിക്കൈകളുണ്ട്.
ഉരുളക്കിഴങ്ങ്
ഫ്രീസറില്‍ ഐസ് കട്ടപിടിക്കാതിരിക്കാന്‍ ഉരുളക്കിഴങ്ങ് കൊണ്ട് ഒരു ചെറിയ സൂത്രം ചെയ്യാം. ഉരുളക്കിഴങ്ങിന്റെ ഒരു കഷ്ണം എടുത്ത് അതിന്റെ നീര് ഫ്രീസറിന്റെ എല്ലാം ഭാഗത്തും ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഫ്രീസറില്‍ പെട്ടെന്ന് ഐസ് കട്ടപിടിക്കുന്നത് ഒഴിവാക്കാം.
പൈപ്പ് വൃത്തിയാക്കാം
ഫ്രിഡ്ജിന്‍റെ വെള്ളം പോകുന്നതിനായുള്ള പൈപ്പില്‍ ചെളി അടിഞ്ഞികൂടുന്നത് ഫ്രീസറില്‍ ഐസ് കട്ടപിടിക്കാന്‍ കാരണമാകും. ഈ പൈപ്പ് വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധി വരെ ഐസ് ഉണ്ടാവുന്നത് തടയാന്‍ സാധിക്കും.
18 ഡിഗ്രി
ഫ്രിഡ്ജിന്‍റെ താപനില എപ്പോഴും 18 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് അമിതമായി ഫ്രീസറിനുള്ളില്‍ ഐസ് കട്ടപിടിക്കുന്നത് കുറയ്ക്കും.
ഉപ്പ്
ഒരു പ്ലാസ്റ്റിക്ക് കവറില്‍ ഉപ്പ് വിതറി ഫ്രീസറിനുള്ളില്‍ വെയ്ക്കുക അല്ലെങ്കില്‍ ചിരട്ടയില്‍ കുറച്ച് ഉപ്പ് എടുത്ത് ഫ്രീസറില്‍ സൂക്ഷിക്കുന്നതും ഇത്തരത്തില്‍ ഐസ് മല രൂപപ്പെടുന്നത് ഒഴിവാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക