സമകാലിക മലയാളം ഡെസ്ക്
ഗ്ലൂട്ടന്‍ അലര്‍ജി കാരണം ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്. ഗോതമ്പ്, ബാര്‍ളി തുടങ്ങിയ ധാന്യങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീന്‍ ആണ് ഗ്ലൂട്ടന്‍. ഗ്ലൂട്ടന്‍ അലര്‍ജി ചിലരില്‍ സീലിയാക് രോഗത്തിനും കാരണമാകുന്നു. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനും അസ്വസ്ഥതയുണ്ടാക്കുന്നു. കൂടാതെ തൈറോയ്ഡ് ഹോര്‍മോണുകളുടെ ആഗിരണം തടസപ്പെടുത്തി ഹൈപ്പര്‍ തൈറോയ്ഡ് എന്ന അവസ്ഥയിലേക്കും നയിക്കുന്നു.
അരി
അരി ആഹാരത്തില്‍ പൊതുവെ ഗ്ലൂട്ടന്‍ ഉണ്ടാകാറില്ല. ഇത് ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി ഉള്ളവര്‍ക്ക് കഴിക്കാവുന്ന സുരക്ഷിതമായ ഭക്ഷണമാണ്. ഗ്ലൂട്ടന്‍ എന്ന പ്രോട്ടീന്‍ ഉള്‍പ്പെടുത്താത്ത ഡയറ്റ് ആണ് ഗ്ലൂട്ടന്‍ ഫ്രീ ഡയറ്റ്.
ചോളം
വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ചോളം ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി ഉള്ളവര്‍ക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഭക്ഷണമാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് സഹായിക്കും.
മധുരക്കിഴങ്ങ്/ഉരുളക്കിഴങ്ങ്
മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവ ഗ്ലൂട്ടന്‍ രഹിതമാണ്. ഇവ ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി ഉള്ളവര്‍ക്ക് ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്.
പയറു വര്‍ഗം
പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ബീന്‍സ്, പരിപ്പ് തുടങ്ങിയ പയറു വര്‍ഗങ്ങള്‍ ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി ഉള്ളവര്‍ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടില്ല.
നട്സ്/വിത്തുകള്‍
പോഷകങ്ങളുടെ പവര്‍ഹൗസ് ആയ വിത്തുകള്‍ നട്സ് എന്നിയില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടില്ല. ഇത് ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി ഉള്ളവര്‍ക്ക് സുരക്ഷിതമായി കഴിക്കാം.
പഴങ്ങളും പച്ചക്കറികളും
ആരോഗ്യകരമായ ഡയറ്റില്‍ എപ്പോഴും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പഴങ്ങളും പച്ചക്കറികളും. മിക്ക പഴങ്ങളും പച്ചക്കറികളും ഗ്ലൂട്ടന്‍ രഹിതമാണ്. ഇത് ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി ഉള്ളവര്‍ക്ക് സുരക്ഷിതമായി കഴിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ