ദന്ത ഡോക്ടറിൽ നിന്ന് സിനിമയിലേക്ക്; ഇന്ന് ദളപതിയുടെ നായിക

സമകാലിക മലയാളം ഡെസ്ക്

സജീവം

തെലുങ്ക്, തമിഴ് ഭാഷകളിൽ സജീവമാണ് നടി മീനാക്ഷി ചൗധരി.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

സൗന്ദര്യ വേദികളിൽ

സൗന്ദര്യ മത്സര വേദികളിൽ നിന്നുമാണ് മീനാക്ഷി സിനിമയിലേക്കെത്തുന്നത്.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

കിരീടം ചൂടി

ഫെമിന മിസ് ഇന്ത്യ 2018, ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇൻ്റർനാഷണൽ 2018 തുടങ്ങി നിരവധി സൗന്ദര്യ മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട് മീനാക്ഷി.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

സിനിമയിലേക്ക്

2021 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇചത വാഹനമുലു നിലുപരഡു എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

ദന്ത ഡോക്ടർ

ഡെൻ്റൽ സർജറിയിൽ ബിരുദം നേടിയ മീനാക്ഷി ദന്ത ഡോക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

ദ് ​ഗോട്ട്

വിജയ് നായകനായെത്തുന്ന ദ് ​ഗോട്ട് ആണ് മീനാക്ഷിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

ദളപതിയുടെ നായിക

​ഗോട്ടിൽ വിജയ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായികയായാണ് മീനാക്ഷി എത്തുന്നത്.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

തിയറ്ററുകളിൽ

ഈ മാസം 5നാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ​ഗോട്ട് തിയറ്ററുകളിലെത്തുന്നത്.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

ദുൽഖറിനൊപ്പവും

ദുൽഖർ സൽമാൻ നായകനായെത്തുന്ന ലക്കി ഭാസ്കർ എന്ന ചിത്രത്തിലും മീനാക്ഷിയാണ് നായിക.

മീനാക്ഷി ചൗധരി | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ